ഹൃദയാഘാതം: ബാലുശ്ശേരി സ്വദേശി ഖത്തറിൽ മരിച്ചു
സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു
ദോഹ: കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ്(62 ) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു. റയ്യാനിലെ താമസ സ്ഥലത്തുവെച്ച് വ്യാഴാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. റസീനയാണ് ഭാര്യ. മക്കൾ: ഡോ. അഫ്‌സന, ആദിൽ. മരുമകൻ: ഡോ. അർഷാദ് വി.പി. സഹോദരങ്ങൾ: അസ്സൻകോയ, മറിയം, നഫീസ, ഖദീജ.
കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഞായറാഴ്ച രാത്രി 7.25ന് ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ ഏഴിന് ശിവപുരം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.
Next Story
Adjust Story Font
16