Quantcast

'ഡ്രീം ജേർണി'; മീഡിയവൺ ഖത്തറിൽ നിന്ന് മധ്യേഷ്യൻ യാത്ര സംഘടിപ്പിക്കുന്നു

സെപ്തംബർ 14 മുതൽ 21 വരെയുള്ള ഏഴ് ദിവസത്തെ യാത്രയാണ് ഡ്രീം ജേർണി

MediaOne Logo

Web Desk

  • Published:

    2 Aug 2023 7:18 PM GMT

Dream Journey; MediaOne organizes Central Asia travel from Qatar
X

കസാകിസ്താൻ ടൂറിസത്തിന്റെ പിന്തുണയോടെ മീഡിയവൺ ഖത്തറിൽ നിന്ന് മധ്യേഷ്യൻ യാത്ര സംഘടിപ്പിക്കുന്നു. 'ഡ്രീം ജേർണി' എന്ന പേരിലാണ് യാത്ര. അക്ബർ ഹോളിഡേയ്‌സുമായി സഹകരിച്ചാണ് ഏഴു ദിവസത്തെ യാത്ര. ആഗോളതലത്തിൽ തന്നെ പുതിയ വിനോദ സഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന മധ്യേഷ്യയിലേക്ക് യാത്രയൊരുക്കി മലയാളികളുടെ യാത്രാ അനുഭവങ്ങൾക്ക് പുതിയ നിറങ്ങൾ സമ്മാനിക്കുകയാണ് മീഡിയവൺ.

സെപ്തംബർ 14 മുതൽ 21 വരെയുള്ള ഏഴ് ദിവസത്തെ യാത്രയാണ് ഡ്രീം ജേർണി. കസാകിസ്താന് പുറമെ കിർഗിസ്താനും പാക്കേജിലുണ്ട്. മീഡിയവണുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഡ്രീ ജേർണിയുമായി സഹകരിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് മീഡിയവണുമായും അക്ബർ ഹോളിഡേയ്‌സുമായും ബന്ധപ്പെടാം.

കസാകിസ്താൻ ടൂറിസത്തിന്റെ പിന്തുണയോടെ നടത്തുന്ന യാത്രയുടെ പോസ്റ്റർ കസാകിസ്താൻ എംബസി അറ്റാഷെ അസമെത് നമതോവ് പ്രകാശനം ചെയ്തു. മീഡിയവൺ കൺട്രി മാനേജർ നിഷാന്ത് തറമേൽ, മീഡിയ വൺ ഗൾഫ് മാധ്യമം എക്‌സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ നാസർ ആലുവ, അക്ബർ ഗ്രൂപ്പ് ഖത്തർ ജനറൽ മാനേജർ അൻഷദ് ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മീഡിയവൺ ഖത്തർ മധ്യേഷ്യൻ യാത്ര 'ഡ്രീം ജേർണി' വിവരങ്ങൾക്ക് +974 31357221,70308110


'Dream Journey'; MediaOne organizes Central Asia travel from Qatar

TAGS :

Next Story