Quantcast

ഖത്തറിൽ കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ ഈ മാസം മുപ്പതിനകം നൽകണം

ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി വ്യക്തികളും കമ്പനികളും നികുതി റിട്ടേണുകൾ സമർപ്പിക്കണം

MediaOne Logo

Web Desk

  • Published:

    22 April 2024 5:06 PM GMT

ഖത്തറിൽ കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ ഈ മാസം മുപ്പതിനകം നൽകണം
X

ദോഹ: ഖത്തറിൽ കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ ഈ മാസം മുപ്പതിനകം നൽകണമെന്ന് ജനറൽ ടാക്‌സ് അതോറിറ്റി. ഖത്തറിലെ എല്ലാ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി വ്യക്തികളും കമ്പനികളും നികുതി റിട്ടേണുകൾ സമർപ്പിക്കണം.

ഖത്തരികളുടെയോ മറ്റ് ജി.സി.സി പൗരന്മാരുടെയോ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനികൾക്കും ഖത്തരി ഇതര പങ്കാളികളുള്ള കമ്പനികൾക്കും ഇത് ബാധകമാണ്. വാണിജ്യ രജിസ്‌ട്രേഷനോ ലൈസൻസോ ഉള്ള എല്ലാ കമ്പനികളും നികുതി റിട്ടേൺ സമർപ്പിക്കണം.

കമ്പനികൾ ഏതെങ്കിലും വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നത് ഇവിടെ പരിഗണിക്കുകയില്ലെന്നും ജി.ടി.എ വ്യക്തമാക്കി.

എല്ലാ നികുതിദായകരും നികുതി റിട്ടേണുകൾ കൃത്യസമയത്ത് തന്നെ സമർപ്പിക്കണമെന്നും, ലളിതമാക്കിയ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ച് ദരീബ ടാക്സ് പോർട്ടലിലൂടെയോ അല്ലെങ്കിൽ ദരീബ ആപ്ലിക്കേഷൻ വഴിയോ നിശ്ചിത സമയപരിധിക്ക് മുമ്പ് സമർപ്പിച്ചിരിക്കണമെന്നും അതോറിറ്റി ഓർമിപ്പിച്ചു.

സാമ്പത്തിക പിഴകളും വൈകി ഫയൽ ചെയ്യുന്നതിനുള്ള പിഴകളും ഒഴിവാക്കുന്നതിന് നികുതി റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ എല്ലാ കമ്പനികളും അവരുടെ അന്തിമ അക്കൗണ്ടുകൾ നിർബന്ധമായും ഉൾപ്പെടുത്തണം.

TAGS :

Next Story