Quantcast

ലോക പുസ്തക ദിനത്തിൽ മൊബൈൽ ലൈബ്രറിയുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

ഒരു ബസ് നിറയെ പുസ്തകങ്ങൾ ഉൾകൊള്ളിച്ചാണ് ലൈബ്രറി ഓടിത്തുടങ്ങുന്നത്.

MediaOne Logo

Web Desk

  • Published:

    24 April 2024 4:48 PM GMT

ലോക പുസ്തക ദിനത്തിൽ മൊബൈൽ ലൈബ്രറിയുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
X

ദോഹ: ലോക പുസ്തക ദിനത്തിൽ മൊബൈൽ ലൈബ്രറിയുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂൾ വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള മുവാസലാതുമായി സഹകരിച്ചാണ് മൊബൈൽ ലൈബ്രറിക്ക് തുടക്കമിട്ടത്.

ഒരു ബസ് നിറയെ പുസ്തകങ്ങൾ ഉൾകൊള്ളിച്ചാണ് ലൈബ്രറി ഓടിത്തുടങ്ങുന്നത്. സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ വായനാ ശീലം വളർത്താനും, പുതുമയുള്ള വായനാന്തരീക്ഷം നൽകാനും ലക്ഷ്യമിട്ടാണ് പദ്ധതി. ക്ലാസ്‌റൂമിന് പുറത്ത് വേറിട്ട വായനാന്തരീക്ഷമാണ് മൊബൈൽ ലൈബ്രറികൾ സമ്മാനിക്കുന്നത്. വായനക്കൊപ്പം, ചർച്ച, കളികൾ, കൂട്ടം ചേർന്ന വായന എന്നിവയും ഉൾകൊള്ളുന്നു.

പുസ്തകങ്ങൾ, കളിയുപകരണങ്ങൾ, ഗെയിമുകൾ, പഠന സഹായികൾ ഉൾപ്പെടുന്നതാണ് മൊബൈൽ ലൈബ്രറി.രണ്ടു നിലകളിലായി 30 വിദ്യാർഥികളെ ഒരേസമയം ബസിൽ ഉൾകൊള്ളാൻ കഴിയും. ആദ്യ നില പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, സ്മാർട് ടാബ്ലറ്റ്‌സ് എന്നിവ ഉൾകൊള്ളുന്നു. സ്മാർട്ട് ടിവി സ്‌ക്രീനോട് കൂടിയ സൗകര്യങ്ങളാണ് രണ്ടാം നിലയിലുള്ളത്.

TAGS :

Next Story