Quantcast

അബ്ദുറഹീം സഹായനിധി: ദമ്മാം എസ്.ഐ.സി തുക കൈമാറി

സമസ്ത ഇസ്‌ലാമിക് സെന്റർ ദമ്മാം കമ്മിറ്റി പ്രവർത്തകരിൽ നിന്നു സ്വരൂപിച്ച തുകയുടെ ആദ്യ ഗഡുവാണ്‌ കൈമാറിയത്

MediaOne Logo

Web Desk

  • Updated:

    2024-04-12 05:11:17.0

Published:

12 April 2024 5:08 AM GMT

Abdarahim Sahayanidhi Dammam SIC handed over the amount
X

ദമ്മാം: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുറഹീം നിയമ സഹായ നിധിയിലേക്ക് സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) ദമ്മാം ഘടകം സ്വരൂപിച്ച തുക കൈമാറി. സമസ്ത ഇസ്‌ലാമിക് സെന്റർ ദമ്മാം കമ്മിറ്റി പ്രവർത്തകരിൽ നിന്നു സ്വരൂപിച്ച തുകയുടെ ആദ്യ ഗഡു അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്. അബ്ദുറഹീം സഹായധന സമിതി ദമ്മാം കമ്മിറ്റി ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂർ, റഫീഖ് കൂട്ടിലങ്ങാടി, ഖാദർ മാസ്റ്റർ എന്നിവർ ചേർന്ന് തുക കൈപ്പറ്റി.

എസ്.ഐ.സി പ്രസിഡന്റ് സവാദ് ഫൈസി, അബ്ദുറഹ്‌മാൻ പൂനൂർ, ഉമർ വളപ്പിൽ, റഫീഖ് മണ്ണാർകാട് എന്നിവർ സംബന്ധിച്ചു. മൊയ്തീൻ കൊപ്പം, മജീദ് വാണിയമ്പലം, നാസർ വയനാട്, മുനീർ കൊടുവള്ളി, ഉണ്ണിയിൻ കുട്ടി, മുസ്തഫ ദാരിമി, ബഷീർ ആലുങ്കൽ എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story