Quantcast

'ഇടതാണ് ബദൽ': അസീർ പ്രവാസി സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കൺവൻഷൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പ്രവാസികളും കുടുംബങ്ങളും സജ്ജമാകണമെന്നു കൺവൻഷൻ അഭ്യർത്ഥിച്ചു

MediaOne Logo

Web Desk

  • Published:

    24 April 2024 9:48 AM GMT

Aseer Pravasi Sangam Central Election Convention
X

ഖമ്മീസ് മുഷൈത്ത്, അസീർ: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൗദിയിലെ അസീർ പ്രവാസി സംഘം തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. സംഘടന പ്രസിഡന്റ് അബ്ദുൽവഹാബ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന കൺവൻഷൻ രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. സിപിഎം മലപ്പുറം ജില്ലാകമ്മിറ്റി മെമ്പർ കാർത്തികേയൻ, സംഘടനാ ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര വിവിധ ഏരിയ സെക്രട്ടറിമാരായ പൊന്നപ്പൻ കട്ടപ്പന (കമ്മീസ്), ഷാബ്ജാൻ (സറാത്തു ബൈദ ), നിസ്സാർ കൊച്ചി (അബഹ) എന്നിവർ സംസാരിച്ചു.

ഈ തെരഞ്ഞെടുപ്പു ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകവും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകുമോയെന്ന് തീരുമാനിക്കുന്നതുമാണ്. ഭരണഘടനാ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും യാതൊരു മൂല്യവും കൽപ്പിക്കാത്ത ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ രാജ്യം ഇരുളിലേയ്ക്ക് നയിക്കപ്പെടും. എക്കാലത്തും ബിജെപിക്കെതിരെ ബദൽ ശബ്ദം ഉയർത്തുന്നത് ഇടതുപക്ഷമാണ്. മതനിരപേക്ഷതയോട് സന്ധിയില്ലാ സമരം ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പ്രവാസികളും കുടുംബങ്ങളും സജ്ജമാകണമെന്നും കൺവൻഷൻ അസ്സീറിലെ പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു. സംഘടന വൈസ് പ്രസിഡന്റ അനുരൂപ് കുണ്ടറ സ്വാഗതവും ട്രഷറർ രാജഗോപാൽ ക്ലാപ്പന നന്ദിയും പറഞ്ഞു.

TAGS :

Next Story