Quantcast

സൗദിയിൽ മഴ; ഉയർന്ന പ്രദേശങ്ങളെല്ലാം പച്ചപ്പണിയുന്നു

കഴിഞ്ഞ അഞ്ച് മാസത്തിനിടെ 600 ശതമാനം വർധനവാണ് മേഖലയിൽ രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    6 Jan 2024 6:52 PM GMT

Rain in Saudi; All the highlands are green
X

സൗദിയിൽ മഴ ശക്തമായതോടെ രാജ്യത്തെ ഉയർന്ന പ്രദേശങ്ങളെല്ലാം പച്ചപ്പണിയുന്നു. മക്ക മേഖലയിലാണ് പച്ചപ്പ് വൻ തോതിൽ പടർന്നു പിടിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 600 ശതമാനം വർധനവാണ് മേഖലയിൽ രേഖപ്പെടുത്തിയത്. മക്ക മേഖലയിൽ കഴിഞ്ഞ അഞ്ചു മാസങ്ങൾക്കിടെ വലിയ രീതിയിലാണ് പച്ചപ്പ് പടർന്നു പിടിച്ചത്. മേഖലയിൽ മഴ ശക്തമായതാണ് പച്ചപ്പ് പടരാൻ കാരണം. മക്കയുടെ മിക്ക പ്രദേശങ്ങളിലും ഈ കാലയളവിൽ 200മില്ലിമീറ്റർ വരെ മഴ ലഭിച്ചു. 2023 ഓഗസ്റ്റിൽ മേഖലയിലെ സസ്യജാലങ്ങളുടെ വിസ്തൃതി 3529 ചതുരശ്ര കിലോമീറ്ററായിരുന്നു.

ഇത് മേഖലയുട മൊത്തം വിസ്തൃതിയുടെ 2.3ശതമാനമണ്. എന്നാൽ ഡിസംബറിൽ ആകെ സസ്യജാലങ്ങളുടെ വിസ്തൃതി 26,256 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. ഇതോടെ മേഖലയുടെ 17ശതമാനവും പച്ചപ്പ് പടർന്നു. രാജ്യത്തെ റിമോർട് സെൻസിംഗ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണിത് ചെങ്കടൽ തീരത്തിന് സമാന്തരമായ മലകളിലും മക്ക, തായിഫ്, അൽ ലൈത്ത്, അൽ ജുമും, അൽ കാമിൽ, ഖുലൈസ് തുടങ്ങിയ പ്രദേശങ്ങളിലുമാണ് പച്ചപ്പ് പ്രധാനമായും വർധിച്ചത്. മേഖലകളിലെല്ലാം പച്ചപ്പ് പടരുന്നത് രാജ്യത്ത് പ്രഖ്യാപിച്ച ഗ്രീൻ ഇനീഷ്യേറ്റീവിനും വേഗം കൂട്ടുകയാണ്. തമീം സി.പി മീഡിയവൺ റിയാദ്.

TAGS :

Next Story