Quantcast

ദുബൈയിലെ വിമാന നിയന്ത്രണം ഇന്ന് അവസാനിക്കും

വിമാനത്താവളത്തിൽ നിക്ഷേപിച്ച 30,000 ബാഗേജുകൾ ഉടമസ്ഥരിലേക്ക് എത്തിക്കാൻ പ്രത്യേക കർമസേന

MediaOne Logo

Web Desk

  • Updated:

    2024-04-21 01:50:20.0

Published:

21 April 2024 1:03 AM GMT

dubai airport flooded
X

ദുബൈ: മഴക്കെടുതിയെ തുടർന്ന് ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ 48 മണിക്കൂർ നിയന്ത്രണം ഇന്ന് അവസാനിക്കും. ഉടൻ പൂർണതോതിൽ പ്രവർത്തനത്തിന് തയാറാവുകയാണെന്ന് ദുബൈ വിമാനത്താവളം അറിയിച്ചു. അതേസമയം, വെള്ളക്കെട്ട് തുടരുന്ന താമസമേഖലകളിൽ ജനജീവിതം ഇപ്പോഴും പ്രതിസന്ധിയിലാണ്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏപ്രിൽ 19 ഉച്ചക്ക് 12 മുതലാണ് 48 മണിക്കൂർ നിയന്ത്രണം പ്രഖ്യാപിച്ചത്. ഈ സമയപരിധി അവസാനിക്കുന്നതോടെ എയർപോർട്ട് പൂർണമായും പ്രവർത്തനസജ്ജമാകുമെന്നാണ് ദുബൈ എയർ നാവിഗേഷൻ സർവീസ് സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന സൂചന.

എമിറേറ്റ്സ്, ഫ്ലൈ ദുബൈ വിമാനങ്ങൾ ഇന്നലെ മുതൽ ഷെഡ്യൂൾ പ്രകാരം റെഗുലർ സർവീസ് ആരംഭിച്ചിരുന്നു. യാത്രക്കാർ ദുബൈ വിമാനത്താവളത്തിൽ നിക്ഷേപിച്ച 30,000 ബാഗേജുകൾ ഉടമസ്ഥരിലേക്ക് എത്തിക്കാൻ പ്രത്യേക കർമസേന രൂപീകരിച്ചതായി എമിറേറ്സ് അറിയിച്ചു.

റോഡ് ഗതാഗതം മെച്ചപ്പെട്ടെങ്കിലും അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള E-11, E-311 ഹൈവേകളുടെ ഒരു ഭാഗം ഇന്നലെ മുതൽ അറ്റകുറ്റപണിക്കായി അടച്ചിട്ടുണ്ട്. ഗന്ദൂത്ത് പാലം മുതൽ ജബൽഅലി വരെയുള്ള ഭാഗമാണ് അടച്ചത്. ഗതാഗതം E-611 ഹൈവേ വഴി തിരിച്ചുവിടും.

അതിനിടെ ഇനിയും വെള്ളക്കെട്ട് ഒഴിയാത്ത ഷാർജയിലെയും, അജ്മാനിലെ താമസമേഖളിൽ ജീവിതം പ്രതിസന്ധിയിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ ഷാർജ മുനിസിപ്പാലിറ്റി പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. മലയാളി കൂട്ടായ്മകൾ നടത്തുന്ന അവശ്യസാധനങ്ങളുടെ വിതരണമാണ് വൈദ്യുതി മുടങ്ങിയ ബഹുനില കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമാകുന്നത്.



TAGS :

Next Story