Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ച്‌ ജില്ലകളിൽ നിരോധനാജ്ഞ

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും.

MediaOne Logo

Web Desk

  • Updated:

    2024-04-24 13:37:34.0

Published:

24 April 2024 11:09 AM GMT

144 enacted in 4 districts
X

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ച്‌ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോട്, തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് ആറു മുതൽ 27ന് വൈകിട്ട് ആറു വരെയാണ് കാസർകോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിലും മലപ്പുറത്തും 27ന് രാവിലെ അവസാനിക്കും.

പൊതുയോഗങ്ങൾ പാടില്ല, അഞ്ചിൽ അധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തി. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് പരസ്യപ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുകയാണ്. ഇന്ന് വൈകിട്ട് ആറു മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാണ് പ്രവർത്തകർ.

TAGS :

Next Story