Quantcast

ഇതൊരു ന്യൂ ജനറേഷന്‍ സ്കൂള്‍; ഇവിടെ ഹാപ്പിയാണ് എന്നും കുഞ്ഞുങ്ങള്‍...

ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ഐബി (IB) സിലബസിലൂടെ മാത്രമെന്ന പരീക്ഷണത്തിന് ധൈര്യം കാണിച്ച ന്യൂ ജനറേഷന്‍ സ്കൂളായ ദ വൈറ്റ് സ്കൂള്‍ ഇന്‍റര്‍നാഷണലിന്‍റെ വിശേഷങ്ങള്‍

MediaOne Logo

  • Published:

    7 Jun 2020 5:41 AM GMT

ഇതൊരു ന്യൂ ജനറേഷന്‍ സ്കൂള്‍; ഇവിടെ ഹാപ്പിയാണ് എന്നും കുഞ്ഞുങ്ങള്‍...
X

ഒരു കുഞ്ഞ് മനസ്സില്‍ തളിര്‍ക്കുമ്പോഴേക്കും, ഉദരത്തില്‍ വിരിയുമ്പോഴേക്കും ആ കുഞ്ഞിന്‍റെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആകുലതകളാണ് ഓരോ മാതാപിതാക്കള്‍ക്കും..

ഏതാണ് ഏറ്റവും നല്ല സ്കൂള്‍...

ഏതാണ് ഏറ്റവും നല്ല സിലബസ്.. .

എവിടെ പഠിച്ചാലാണ്, പുറത്തൊക്കെ പോയി പഠിക്കേണ്ടി വരുമ്പോള്‍ അതിനാവശ്യമായ അടിത്തറ ഭദ്രമായി കിട്ടുക തുടങ്ങി നിരവധി അനവധി ആശങ്കകളിലാണ് നവകാലത്തെ രക്ഷിതാക്കള്‍.

കേരള സിലബസ്, സിബിഎസ്ഇ, ഐസിഎസ്‌സി തുടങ്ങി നമുക്ക് നേരത്തെ പരിചയമുള്ളതില്‍ നിന്നും മാറി സിലബസില്‍ തന്നെ അനേകം ഓപ്ഷനുകളും, അത്തരം സിലബസില്‍ അധ്യയനം നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ഇന്നത്തെ കുട്ടികള്‍ക്ക് മുന്നിലുണ്ട്. പ്രധാനമായും വിദേശത്ത് പഠിച്ച, പിന്നീട് കേരളത്തില്‍ വിദ്യാഭ്യാസം തുടരേണ്ടി വന്ന കുട്ടികളെയാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫോക്കസ് ചെയ്തതെങ്കില്‍ വിദേശത്ത് ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന, കേരളത്തില്‍ ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങളെ അതിനായി പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട് ഇത്തരം സ്ഥാപനങ്ങള്‍. വിദേശത്തു പോയി ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അടിത്തറ നല്‍കുന്ന വ്യത്യസ്തമായ പാഠ്യപദ്ധതിയാണ് ഇന്‍റര്‍നാഷനല്‍ ബാക്കലോറിയറ്റ് (ഐബി). പേര് കേള്‍ക്കുന്ന പോലെയല്ല വളരെ സിമ്പിളായ ഒരു പാഠ്യപദ്ധതിയാണ് ഇത്.

ഓരോ കുട്ടിയും വ്യത്യസ്തമാണ്. അവരിലെ കഴിവുകളും വ്യത്യസ്തമാണ്..

നന്നായി പഠിക്കുന്ന കുട്ടി നന്നായി ഫുട്ബോള്‍ കളിച്ചു കൊള്ളണമെന്നില്ല..

നല്ല കയ്യക്ഷരമുള്ള ഒരു കുട്ടി നന്നായി ചിത്രംവരച്ച് കൊള്ളണമെന്നില്ല..

പക്ഷേ, കുട്ടികളിലെ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി പരിശീലനം നല്‍കി ആ കഴിവിലൂടെ അവരുടെ ഭാവി ഭദ്രമാക്കുകയാണ് ഐബി സിലബസിലൂടെ. ഏകദേശം 250 ഓളം വ്യത്യസ്ത വിഷയങ്ങള്‍ ഈ സിലബസിന് കീഴില്‍ വരുന്നുണ്ട്.

ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ, അതായത് എല്‍.പി വിഭാഗത്തെ ഉള്‍ക്കൊള്ളുന്ന പ്രാഥമിക വര്‍ഷ പ്രോഗാം (PYP-Primary Years Program), ആറു മുതല്‍ പത്താംക്ലാസ് വരെയുള്ള യു.പി-ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ ഒരുമിച്ച് ഉള്‍പ്പെടുത്തി കൊണ്ടുള്ള മധ്യ വര്‍ഷ പ്രോഗ്രാം (MYP-Middle Years Program), പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഡിപ്ലോമ പ്രോഗ്രാം (DP- Diploma Program) എന്നിങ്ങനെയാണ് ഇന്‍റര്‍നാഷനല്‍ ബാക്കലോറിയറ്റ് സിലബസില്‍ വിദ്യാര്‍ത്ഥികളുടെ അധ്യായന വര്‍ഷങ്ങളെ തരംതിരിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിന് തൊട്ടുമുമ്പുള്ള ഘട്ടമെന്ന നിലയില്‍ ഐബി ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രസക്തി വളരെ വലുതാണ്. വിദേശത്തെയും സ്വദേശത്തെയും മികച്ച സര്‍വകലാശാലകളിലേക്ക് പ്രവേശനമുറപ്പിക്കണമെങ്കില്‍ സിലബസ് ഐബി ആക്കുന്നതാണ് നല്ലത്. കാരണം വിദേശത്തെ പല സര്‍വകലാശാലകളും ഐബി സിലബസില്‍ നിന്ന് വന്ന കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്.

ഒന്ന് മുതല്‍ പ്ലസ്ടു വരെ മൂന്ന് വിഭാഗങ്ങളിലായി ഐബി സിലബസ് എന്ന ആശയം നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ സ്കൂളാണ് ദ വൈറ്റ് സ്കൂള്‍ ഇന്‍റര്‍നാഷണല്‍. ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസ കാലയളവിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ഐബി സിലബസിലൂടെ മാത്രം പഠനം പൂര്‍ത്തീകരിക്കുക എന്ന പരീക്ഷണത്തിന് ധൈര്യം കാണിച്ചത് ദ വൈറ്റ് സ്കൂള്‍ ഇന്‍റര്‍നാഷണലാണ്.

അതുകൊണ്ടുതന്നെ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി, ഈ സ്കൂളിന്‍റെ പടിയിറങ്ങിയ കൌമാരക്കാരെല്ലാം ബ്രിട്ടന്‍, മലേഷ്യ, യുഎഇ, യുഎസ് തുടങ്ങി വിദേശത്തെ പേരുകേട്ട യൂണിവേഴ്സിറ്റികളിലാണ് ഇപ്പോള്‍ പഠനം തുടരുന്നതെന്ന് അഭിമാനത്തോടെ പറയുന്നു സ്കൂളിന്‍റെ പ്രതിനിധി വിപിന്‍ ഗോപിനാഥ്‍. ഇതെല്ലാം നേടിയത് നാലുവര്‍ഷം കൊണ്ടാണെന്നും വിപിന്‍ കൂട്ടിച്ചേര്‍ക്കുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിലുള്ള സംരംഭമാണ് ദ വൈറ്റ് സ്കൂള്‍ ഇന്‍റര്‍നാഷണല്‍. ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗം ജനറല്‍ മാനേജരാണ് വിപിന്‍ ഗോപിനാഥ്.

നാലുവര്‍ഷം മുമ്പാണ് കോഴിക്കോട് പെരുമണ്ണയില്‍ ദ വൈറ്റ് ഇന്‍റര്‍നാഷണല്‍ സ്കൂളിന് തുടക്കം കുറിക്കുന്നത്. അതും ചാലിയാറിന്‍റെ തീരത്ത്, 18 ഏക്കറുകളിലായി പ്രകൃതിരമണീയമായ ഒരു അന്തരീക്ഷത്തില്‍...

കുട്ടികളുടെ പഠനത്തിന് അനുയോജ്യമായ ഒരു പരിസ്ഥിതിയാണ് അവര്‍ക്ക് നമ്മള്‍ ഒരുക്കിക്കൊടുക്കേണ്ടത്. ശാന്തമായ, അന്തരീക്ഷ മലിനീകരണമില്ലാത്ത ഒരു അന്തരീക്ഷമാകണം അത്... പ്രകൃതിയെ അറിഞ്ഞ് വേണം അവര്‍ പഠിക്കാന്‍. ഒരു തവണയെങ്കിലും ദ വൈറ്റ് സ്കൂള്‍ ഇന്‍റര്‍നാഷണലിന്‍റെ കോമ്പൌണ്ടില്‍ എത്തിയവര്‍ക്ക് മനസ്സിലാകും, എങ്ങനെയാണ് പ്രകൃതിയെ നോവിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്ന്.. അത്രയും മനോഹരമായാണ് സ്കൂളിന്‍റെ നിര്‍മ്മാണം പോലും. മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരത്തിലുള്ള ഐഡിയല്‍ പബ്ലിക് സ്കൂളും (സിബിഎസ്ഇ) ഇതേ മാനേജ്‍മെന്‍റിന് കീഴിലുള്ള സ്ഥാപനമാണ്.

ഇതൊരു ന്യൂ ജനറേഷന്‍ സ്കൂളാണ്, ഒറ്റവാക്കില്‍ അങ്ങനെ വിശേഷിപ്പിക്കാം ദ വൈറ്റ് സ്കൂള്‍ ഇന്‍റര്‍നാഷണലിനെ. സ്കൂളും കുട്ടികളും തമ്മിലുള്ള ബന്ധം അത്രയും ഹൃദ്യമാണ്... പല കാരണങ്ങള്‍ കൊണ്ട് സ്കൂള്‍ വിട്ടുപോകേണ്ടിവന്ന കുട്ടികളില്‍ നിന്ന് കിട്ടുന്ന ഫീഡ് ബാക്ക് തന്നെയാണ് അതിന് തെളിവ്. ഇതൊരു ഹാപ്പി സ്കൂളാണ്. കാരണം ഇവിടെ പഠിക്കുന്ന സമയമത്രയും നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഹാപ്പിയായിരിക്കും....

For admissions:

call: 9526077778, info@thewhiteschool.in

TAGS :

Next Story