Quantcast

എം കെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം

കേസെടുക്കാൻ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

MediaOne Logo

  • Published:

    24 Nov 2020 8:46 AM GMT

എം കെ രാഘവൻ എംപിക്കെതിരെ  വിജിലൻസ് അന്വേഷണം
X

കൈക്കൂലി ആരോപണത്തിൽ എം കെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം. കേസെടുക്കാൻ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്.

ടിവി 9 ചാനലിന്റെ ഒളിക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ചാനല്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

ഹോട്ടല്‍‌ സമുച്ചയത്തിന് ഭൂമി വാങ്ങാന്‍ എന്ന വ്യാജേനയാണ് ചാനല്‍ പ്രതിനിധികള്‍ എം കെ രാഘവനെ സമീപിച്ചത്. ഇടപാടിന് മധ്യസ്ഥത വഹിക്കാന്‍ കോഴ ചോദിച്ചെന്നാണ് ചാനലിന്‍റെ ആരോപണം. എന്നാല്‍ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു രാഘവന്‍റെ വാദം.

TAGS :

Next Story