Quantcast

'പോളിങ് വെെകിയിട്ടില്ല, രാത്രിയിൽ പ്രശ്നം തുടർന്നത് വടകരയിലെ എട്ട് ബൂത്തുകളിൽ മാത്രം'; സഞ്ജയ് കൗൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇതുവരെ 71.16 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-04-27 07:42:43.0

Published:

27 April 2024 7:27 AM GMT

Sanjay Kaul
X

സഞ്ജയ് കൗൾ 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ. വടകര മണ്ഡലം അടക്കം ചില ഇടങ്ങളിൽ മാത്രമാണ് താമസം ഉണ്ടായത്. വടകരയിലെ ഒറ്റ ബൂത്തിൽ മാത്രമായിരുന്നു പ്രശ്നം നേരിട്ടത്. ഇന്നലെ ഉത്തര കേരളത്തിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. വോട്ടിങ് യന്ത്രങ്ങള്‍ക്ക് കഴിഞ്ഞ തവണത്തെ അത്ര പ്രശ്നങ്ങളുണ്ടായില്ലന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 95 ശതമാനം ബൂത്തുകളിലും ആറുമണിയോടെ പോളിങ് പൂര്‍ത്തിയായെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു. രാത്രി വൈകിയും ഇന്നലെ പോളിങ് തുടര്‍ന്നിരുന്നു. പോളിങ് നീണ്ടുപോയത് അന്വേഷിച്ച് പരിശോധിക്കും. നിലവില്‍ 71.16 ശതമാനമാണ് പോളിങ്. എന്നാല്‍ വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടുകളും വന്നാൽ ഇനിയും മാറ്റം വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ പോളിങ് വടകരയിലും കണ്ണൂരുമാണ്. വടകരയില്‍ 77.91 ശതമാനവും കണ്ണൂരില്‍ 77.23 ശതമാനവും പേര്‍ വോട്ട് രേഖപ്പെടുത്തി. 63.35 ശതമാനം പേര്‍ വോട്ട് ചെയ്ത പത്തനംതിട്ടയിലാണ് കുറവ് പോളിങ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടില്ല. പരാതി കിട്ടിയാൽ ഉറപ്പായും പരിശോധിക്കുമെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.

TAGS :

Next Story