Quantcast

കലാശക്കൊട്ടിനിടെ സി.ആർ മഹേഷ് എം.എൽ.എക്ക് കല്ലേറിൽ പരിക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വൈകിട്ട് ആറു മണിയോടെ അവസാനിച്ചു.

MediaOne Logo

Web Desk

  • Published:

    24 April 2024 2:38 PM GMT

CR Mahesh MLA injured in stone pelting
X

കൊല്ലം: കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറിൽ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷിന് പരിക്ക്. സി.ആർ മഹേഷിന്റെ തലയിലും നെഞ്ചിലുമാണ് ഏറ് കൊണ്ടത്. പരാജയം മുൻകൂട്ടി കണ്ട് സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആരോപിച്ചു. എം.എൽ.എക്ക് യു.ഡി.എഫ് പ്രവർത്തകർക്കുമെതിരായ അക്രമത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വൈകിട്ട് ആറു മണിയോടെയാണ് സമാപിച്ചത്. ആറ്റിങ്ങൽ, നെയ്യാറ്റിൻകര, പെരുമ്പാവൂർ, മലപ്പുറം, പത്തനാപുരം, കളമശ്ശേരി, കോലഞ്ചേരി തുടങ്ങി നിരവധി സ്ഥലങ്ങളിൽ യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പലയിടത്തും പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.

പരസ്യപ്രചാരണം അവസാനിച്ചതോടെ ഇനി അവസാനഘട്ട വോട്ട് ഉറപ്പിക്കുന്നതിനുള്ള നിശ്ശബ്ദ പ്രചാരണമാണ് നടക്കുക. വെള്ളിയാഴ്ച രാവിലെ കേരളം പോളിങ് ബൂത്തിലെത്തും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, മലപ്പുറം, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

TAGS :

Next Story