Quantcast

മോദി മുസ്‍ലിംകള്‍ക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം

മന്‍മോഹന്‍ സിങ്ങിനെ കുറിച്ച് മോദി പറയുന്നത് തെറ്റായ കാര്യമാണെന്നും ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    24 April 2024 5:10 AM GMT

Deepika editorial
X

കൊച്ചി: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപികയുടെ മുഖപ്രസംഗം. മോദി മുസ്‍ലിംകള്‍ക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗമാണ്. വർഗീയതയും ഇതരമത വിദ്വേഷവും നെഞ്ചേറ്റിയവർക്ക് മാത്രമേ ആ പ്രസംഗം ആസ്വദിക്കാനാവൂ. മന്‍മോഹന്‍ സിങ്ങിനെ കുറിച്ച് മോദി പറയുന്നത് തെറ്റായ കാര്യമാണെന്നും ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു.

ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ചു ഹൈ​ന്ദ​വ​രെ ബി​.ജെ.​പി സ​ർ​ക്കാ​ർ വി​ല​കു​റ​ച്ചു കാ​ണു​ക​യാ​ണെ​ന്നു തോ​ന്നു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ വ​സ്തു​താ​വി​രു​ദ്ധ​മാ​യി പ​റ​യു​ന്ന​തെ​ല്ലാം അ​പ്പാ​ടെ വി​ശ്വ​സി​ച്ച് മ​തേ​ത​ര​ത്വ​ത്തെ ത​ല്ലി​ക്കൊ​ല്ലു​ന്ന ആ​ൾ​ക്കൂ​ട്ട​മ​ല്ല ഇ​ന്ത്യ​യി​ലെ ഭൂ​രി​പ​ക്ഷം. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നെ​തി​രേ രാ​ജ​സ്ഥാ​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ നി​ന്ദാ​പ​ര​മാ​യ പ്ര​സം​ഗം വ​ർ​ഗീ​യ​ത​യെ​യും ഇ​ത​ര​മ​ത​വി​ദ്വേ​ഷ​ത്തെ​യും നെ​ഞ്ചേ​റ്റി​യ​വ​ര​ല്ലാ​തെ മ​റ്റാ​രും ആ​സ്വ​ദി​ച്ചി​ട്ടി​ല്ല.

ഭൂ​രി​പ​ക്ഷ വോ​ട്ടി​ന്‍റെ ധ്രു​വീ​ക​ര​ണ​മാ​യി​രി​ക്കാം അ​ദ്ദേ​ഹം ല​ക്ഷ്യ​മി​ട്ട​ത്. പ​ക്ഷേ, അ​ത് അ​വി​ശ്വ​സ​നീ​യ​മ​ല്ലെ​ങ്കി​ലും അ​ത്യ​ന്തം നി​ർ​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യി. പൗ​ര​ന്മാ​ർ മാ​ത്ര​മ​ല്ല, ‘ഇ​ന്ത്യ​ക്കാ​രാ​യ നാം’ ​എ​ന്നു തു​ട​ങ്ങു​ന്ന ഭ​ര​ണ​ഘ​ട​നാ ആ​മു​ഖം ഭ​രി​ക്കു​ന്ന​വ​രും നി​ര​ന്ത​രം വാ​യി​ക്കേ​ണ്ട​തു​ണ്ട്. വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ രാ​ജ്യ​വി​രു​ദ്ധ​മാ​ണെ​ന്നു തി​രി​ച്ച​റി​യ​ണം.വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പ​രാ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ലും കേ​സെ​ടു​ക്ക​ണ​മെ​ന്ന് മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത് 2023 ഏ​പ്രി​ൽ 29നാ​യി​രു​ന്നു. മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രേ രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രു​ക​ൾ കേ​സെ​ടു​ക്കു​മെ​ന്നോ ഇ​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു കേ​സു​ണ്ടാ​കു​മോ​യെ​ന്നൊ​ന്നും ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പ​റ​യാ​നാ​വി​ല്ല.

ഹി​ന്ദു​ക്ക​ളു​ടെ വി​ശി​ഷ്‌​ട ദി​വ​സ​ങ്ങ​ളാ​യ ശ്രാ​വ​ണ​മാ​സ​ത്തി​ൽ മ​ട്ട​ൻ​ക​റി​യും ന​വ​രാ​ത്രി​യി​ൽ മീ​ൻ​ക​റി​യും ക​ഴി​ച്ച് അ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​വ​രാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​മ്മു-​കാ​ഷ്മീ​രി​ലെ ഉ​ധം​പു​രി​ൽ പ​റ​ഞ്ഞ​ത്. എ​ന്നി​ട്ട​തി​നെ മു​ഗ​ള​ന്മാ​രു​മാ​യും മു​സ്‌​ലിം മ​ത​വു​മാ​യും കൂ​ട്ടി​ക്കെ​ട്ടു​ക​യും ചെ​യ്തു.

ഒ​രി​ട​ത്തും കേ​സി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു​മി​ല്ല. ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ, വി​ദ്വേ​ഷ, ഹിം​സാ​ത്മ​ക പ്ര​സം​ഗ​ങ്ങ​ൾ ത​ട​യാ​ൻ ഇ​നി ആ​രു​ണ്ടു ബാ​ക്കി? രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പി​തൃ​ത്വ​ത്തെ ചോ​ദ്യം ചെ​യ്യും​വി​ധം, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​രി​ഹ​സി​ച്ച നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​നെ ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ടി​നെ മോ​ദി​യു​ടെ വി​ദ്വേ​ഷ​പ്ര​സം​ഗ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്താ​നാ​വി​ല്ല. മോ​ദി​യു​ടേ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​മു​ദാ​യ​ഹ​ത്യ​യാ​ണെ​ങ്കി​ൽ അ​ൻ​വ​റി​ന്‍റേ​തും പി​ണ​റാ​യി​യു​ടേ​തും വ്യ​ക്തി​ഹ​ത്യ​യാ​ണ്. പ​ക്ഷേ, വി​ദ്വേ​ഷ​ത്തി​ന്‍റെ ഇ​ന്ത്യാ സ്റ്റോ​റി​യെ വി​മ​ർ​ശി​ക്കാ​നു​ള്ള ധാ​ർ​മി​ക​ത വ്യ​ക്തി​ഹ​ത്യ​യു​ടെ ഒ​ര​ധ്യാ​യ​മെ​ഴു​തി കേ​ര​ളം ഇ​ല്ലാ​താ​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

TAGS :

Next Story