Quantcast

പട്ടികജാതി പട്ടിക വർഗ ഗവേഷകർക്കുള്ള ഫെലോഷിപ്പ് മുടങ്ങുന്നു

അക്കാദമിക് സെമിനാറുകളിൽ പങ്കെടുക്കാനോ ഫീൽഡ് വർക്ക് പൂർത്തിയാക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് ഗവേഷകർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Sep 2023 2:06 AM GMT

Ajith
X

ഗവേഷകനായ അജിത്

തിരുവനന്തപുരം: പട്ടികജാതി പട്ടിക വർഗ ഗവേഷകർക്കുള്ള ഫെലോഷിപ്പ് മുടങ്ങുന്നു. ഫെലോഷിപ്പ് മുടങ്ങുന്നതിനാൽ ഗവേഷണം തുടരാനാകാത്ത അവസ്ഥയിലാണ് ഗവേഷകർ. അക്കാദമിക് സെമിനാറുകളിൽ പങ്കെടുക്കാനോ ഫീൽഡ് വർക്ക് പൂർത്തിയാക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് ഗവേഷകർ പറഞ്ഞു.

യുജിസി ഫെലോഷിപ്പിന്‍റെ 75 ശതമാനമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഇത് മാസംതോറും ഗവേഷകർക്ക് ലഭിക്കേണ്ടതാണ്.എന്നാൽ മാസങ്ങളായി ഫെലോഷിപ്പ് മുടങ്ങിക്കിടക്കുകയാണ്. ഇതുമൂലം വലിയ പ്രതിസന്ധിയാണ് ഗവേഷകർ നേരിടുന്നത്.

ഫെലോഷിപ്പ് തുകയിൽ നിന്നും ഹോസ്റ്റൽ വാടകയും ഭക്ഷണത്തിനുള്ള ചെലവും കണ്ടെത്തണം. യുജിസി നിർദേശപ്രകാരം ഗവേഷണ സമയത്ത് മറ്റു തൊഴിലുകളിൽ ഏർപ്പെടാനുമാകില്ല. ആയതിനാൽ ഭക്ഷണത്തിനു പോലും പണമില്ലാത്ത അവസ്ഥയാണുള്ളത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന എസ്.സി,എസ്.ടി ഗവേഷകർക്ക് ഇനിയും ഫെല്ലോഷിപ് ലഭിക്കാതെ വന്നാൽ ഗവേഷണം തുടരാൻ യാതൊരു മാർഗവുമില്ലാതെയാകും.

TAGS :

Next Story