Quantcast

സ്‌കൂൾ വിദ്യാഭ്യാസ നിലവാരം: കേന്ദ്ര പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തിയെന്ന് മുഖ്യമന്ത്രി

2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Nov 2022 8:58 AM GMT

സ്‌കൂൾ വിദ്യാഭ്യാസ നിലവാരം: കേന്ദ്ര പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തിയെന്ന് മുഖ്യമന്ത്രി
X

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്‌കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 928 പോയിന്റോടെ സംസ്ഥാനം ഒന്നാമതെത്തിയ വിവരം ഫേസ്ബുക്കിലാണ് അദ്ദേഹം പങ്കുവെച്ചത്. പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്കുയർത്താൻ എൽഡിഎഫ് സർക്കാർ നടപ്പാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം കുറിച്ചു.

2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും ഉയർന്ന പോയിന്റുകൾ കേരളം കരസ്ഥമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഗ്രേഡിങ്ങിൽ നാം ഗണ്യമായി മുന്നേറിയിട്ടുണ്ട്. പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സ് ആദ്യമായി പ്രസിദ്ധീകരിച്ച 2017-18 സമയത്ത് 826 പോയിന്റ് ലഭിച്ചത് തുടർ വർഷങ്ങളിൽ (2018-19, 2019-20) 862 പോയിന്റ്, 901 പോയിന്റ് എന്നിങ്ങനെ ഉയർത്തിയാണ് കേരളം മുന്നേറിയത്. ഇൻഡക്‌സിന്റെ എല്ലാ മാനദണ്ഡങ്ങളിലും വലിയ മുന്നേറ്റം നടത്താൻ നമുക്കായി- മുഖ്യമന്ത്രി കുറിപ്പിൽ ചൂണ്ടിക്കാട്ടി.


കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ചയെ തേടി ഇതുപോലുള്ള ധാരാളം അംഗീകാരങ്ങൾ വന്നെത്തുകയാണെന്നും അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു..

kerala number one in School education performance index

TAGS :

Next Story