Quantcast

സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശ്ശബ്ദ പ്രചാരണം

വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.

MediaOne Logo

Web Desk

  • Published:

    24 April 2024 12:43 PM GMT

Loksabha election kottikkalasam
X

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ സമയമാണ്. വീടുകൾ കയറി വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാവും ഇനി പാർട്ടി പ്രവർത്തകർ. സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും കലാശക്കൊട്ടിന് വലിയ ആവേശത്തോടെയാണ് പ്രവർത്തകരെത്തിയത്. മലപ്പുറം, എറണാകുളം, പേരൂർക്കട, തൊടുപുഴ തുടങ്ങി പലയിടത്തും യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച വരെ ഈ ജില്ലകളിൽ പൊതുയോഗങ്ങൾ നടത്താനോ ആളുകൾ കൂട്ടംകൂടി നിൽക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിന് പുറത്തു നിന്നെത്തിയവർ വൈകിട്ട് ആറിനുള്ളിൽ മണ്ഡലം വിട്ടുപോകണമെന്ന് കാസർകോട് ജില്ലാ കലക്ടർ നിർദേശിച്ചു.

TAGS :

Next Story