Quantcast

മേയർ - ഡ്രൈവർ തർക്കം: പൊലീസ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു; എം.വിൻസെന്റ് എം.എൽ.എ

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും എം.വിൻസെന്റ് ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    2 May 2024 10:35 AM GMT

Mayor-Driver Controversy: Police Tried To Destroy Evidence; M.Vincent MLA,arya rajendran,thiruvandhapuram,latest malayalam news,
X

തിരുവനന്തപൂരം: മേയർ - ഡ്രൈവർ തർക്കത്തിൽ തെളിവ് നശിപ്പിക്കുന്ന ഇടപെടൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് എം.വിൻസെന്റ് എം.എൽ.എ. ഇന്ത്യൻ പീനൽ കോഡിനു പകരം കമ്മ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നുത്.

സംഭവദിവസം ഡ്രൈവർ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ റഹീം എംപിയുടെ ന്യായീകരണം അപഹാസ്യമെന്നും എം.വിൻസെന്റ് പറഞ്ഞു. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.

ഭരണകക്ഷിയിലുള്ളവർക്ക് ഒരു നീതിയും മറ്റുള്ളവർക്ക് അനീതിയും എന്നതാണ് ഇവിടെ നടക്കുന്നത്. കെഎസ്ആർടിസിക്ക് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് മന്ത്രി പരിശോധിക്കണം. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവർക്ക് നിർഭയമായി ജോലി ചെയ്യാൻ ഉള്ള സാഹചര്യവും മന്ത്രി ഒരുക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അല്ലാതെ പൊലീസ് ഇതിന് തയ്യാറാവില്ല. മെമ്മറി കാർഡ് അവിടെ ഇല്ല എന്ന് ഉറപ്പാക്കിയതിനുശേഷം ആണ് പോലീസ് പരിശോധിക്കാൻ പോയത്. ഡ്രൈവർ യദുവിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. കേസെടുക്കാൻ മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്നും എം.വിൻസെന്റ് എം.എൽ.എ. പറഞഞ്ഞു.



TAGS :

Next Story