Quantcast

മീഡിയവൺ ലിറ്റിൽ സ്കോളർ: രജിസ്ട്രേഷൻ ആരംഭിച്ചു

മൂന്ന് മുതൽ പ്ലസ്ടു ക്ലാസുകൾക്ക് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം.

MediaOne Logo

Web Desk

  • Updated:

    2023-11-02 08:20:48.0

Published:

2 Nov 2023 8:09 AM GMT

mediaone little sholar
X

തിരുവനന്തപുരം: മലർവാടി - ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. ആഗോള മലയാളികളുടെ ഏറ്റവും ജനകീയ വിജ്ഞാനോത്സവത്തിന് മുതുകാട് ആശംസകളറിയിച്ചു.

നേരത്തെ ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു. മലയാളി വിദ്യാർഥികളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ ലിറ്റിൽ സ്കോളറിന് പൊതു വിദ്യാഭ്യാസ വകുപ്പ് ആശംസകൾ മന്ത്രി പറഞ്ഞു. കേരളത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലുമായി നടക്കുന്ന ഈ വർഷത്തെ വിജ്ഞാനോത്സവത്തിൽ ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. 300 ലധികം സെൻ്ററുകളിലാണ് പരീക്ഷ നടക്കുന്നത്. മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ചാണ് മീഡിയവൺ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.

മൂന്ന് മുതൽ പ്ലസ്ടു ക്ലാസുകൾക്ക് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും കൂടുതൽ മാർക്ക് നേടുന്ന 50 പേർക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതല മത്സര വിജയികൾക്കാണ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഗ്രാൻറ് ഫിനാലെ വിജയികൾക്ക് ഐ.മാക്, ലാപ്ടോപ്, സ്പോർട് സൈക്കിൾ, ക്വിൻ്റൽ, സ്മാർട്ട് വാച്ച് തുടങ്ങി പന്ത്രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. ഗ്രാന്റ് ഫിനാലെ മീഡിയവൺ സംപ്രേഷണം ചെയ്യും.




മൂന്ന് റൗണ്ടുകളിലായി നടക്കുന്ന വിജ്ഞാനോത്സവത്തിന് Iittlescholar.mediaoneonline.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം ഡിസംബർ രണ്ടിനാണ് പ്രാഥമിക റൗണ്ട് മത്സരം. 80 % ത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് മെഡലുകളും, പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും ലഭിക്കും.

ജനുവരി രണ്ടിനാണ് ജില്ലാതല മത്സരങ്ങൾ. സബ് ജില്ല, ജില്ലാ തല വിജയികൾക്കും ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.

രജിസ്ട്രേഷൻ ഉദ്ഘാടന ചടങ്ങിൽ മീഡിയവൺ കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം ഫർമീസ്, മലർവാടി ലിറ്റിൽ സ്കോളർ കൺവീനർ നുഅ്മാൻ വയനാട്, മീഡിയവൺ തിരുവനന്തപുരം റീജ്യണൽ അഡ്മിൻ സമീർ നീർക്കുന്നം, എന്നിവർ പങ്കെടുത്തു.

TAGS :

Next Story