Quantcast

പ്ലസ് ടുവിന് 78.69 ശതമാനം വിജയം; ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാ ഫലം വിവിധ വെബ്സൈറ്റുകളിൽ ലഭിക്കും

MediaOne Logo

Web Desk

  • Updated:

    2024-05-09 10:16:10.0

Published:

9 May 2024 9:42 AM GMT

പ്ലസ് ടുവിന്  78.69  ശതമാനം വിജയം; ഫലം പ്രസിദ്ധീകരിച്ചു
X

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ 4.26 ശതമാനം കുറവാണ് വിജയശതമാനം.82.95 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം.39242 പേർ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെക്കാൾ 5427 പേർ ഫുൾ എ പ്ലസ് നേടി. 33815 പേരാണ് കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് നേടിയത്.

സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 189411 പേരിൽ 160696 ഉന്നത പഠനത്തിന് അർഹത നേടി. 84.84 ശതമാനം.ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയവരിൽ 76835 പേരിൽ 51144ഉന്നത പഠനത്തിന് അർഹത നേടി.വിജയശതമാനം 67.09. കോമേഴ്സിൽ 76.11 വിജയശതമാനം.

ഫുൾ എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറം.5659 പേരാണ് ഇവിടെ നിന്ന് ഫുൾ എ പ്ലസ് നേടിയത്. വിജയ ശതമാനം കൂടുതൽ ഉള്ള ജില്ല എറണാകുളം. 84.12 ശതമാനം. കുറവ് വയനാട്. 72.13 ശതമാനം. 63 സ്കൂളുകൾ 100 ശതമാനം വിജയം നേടി.ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ് നൂറ് ശതമാനം വിജയം നേടിയത്. 17 എയ്ഡഡ് സ്കൂളുകളും, 27 അൺ എയ്ഡഡ് സ്കൂളുകളും 12 സ്​പെഷ്യൽ സ്കൂളുകളുമാണ് 100ശതമാനം വിജയം നേടിയത്.

100% വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണം കുറഞ്ഞതിൽ പ്രാഥമിക പരിശോധന നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. 105 വിദ്യാർത്ഥികൾ 1200 ൽ 1200 മാർക്കും നേടി.

വി.എച്ച്.എസ്.ഇ ഫലം

വി.എച്ച്.എസ്.ഇയിൽ 71.42 ​ശതമാനം വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 6.97 ശതമാനം കുറവ്. 2023ൽ 78.39% ആയിരുന്നു വിജയം.വിജയശതമാനത്തിൽ കൂടുതൽ വയനാടാണ്. 85.21 ആണ് വിജയശതമാനം. 68.31 വിജയ​ശതമാനമുള്ള കാസർകോഡ് ആണ് വിജയം കുറവ്. 12 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. 251 പേർ ഫുൾ എ പ്ലസ് നേടി.

തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്.കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 4,41,220 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു.

സേ/ ഇംപ്രൂവ്മെന്റ്

സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷി ക്കാനുള്ള അവസാന തീയതി മെയ് 13 ആണ്. ജൂണ്‍ 12 മുതല്‍ 20 വരെ തീയതികളിലായി പരീക്ഷ നടക്കും. പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷി ക്കാനുള്ള അവസാന തീയതി മെയ് 14.

ഫലമറിയാനുള്ള വെബ്സൈറ്റുകള്‍

പ്ലസ്ടു

1 www.prd.kerala.gov.in

2 www.keralaresults.nic.in

3 www.result.kerala.gov.in

4 www.examresults.kerala.gov.in

5 www.results.kite.kerala.gov.in

എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.

വിഎച്ച്എസ്ഇ

1 www.keralaresults.nic.in

2 www.vhse.kerala.gov.in

3 www.results.kite.kerala.gov.in

4 www.prd.kerala.gov.in

5 www.examresults.kerala.gov.in

6 www.results.kerala.nic.in

എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

TAGS :

Next Story