Quantcast

സിദ്ധാർഥന്റെ മരണം: ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കേസന്വേഷണം ഒരാഴ്ചയ്ക്കകം സി.ബി.ഐ ഏറ്റെടുക്കുമെന്നാണ് സൂചന

MediaOne Logo

Web Desk

  • Updated:

    2024-03-12 08:35:45.0

Published:

12 March 2024 7:48 AM GMT

Six accused in Siddharthans death at Pookode Veterinary University have been taken into police custody, Pookode Veterinary University Siddharthan death follow-ups
X

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ സിദ്ധാർഥന്റെ മരണത്തിൽ ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്. പ്രതികളായ സിന്‍ജോ ജോൺസന്‍, അമീൻ അക്ബറലി, ആദിത്യൻ, ആർ.എസ് കാശിനാഥൻ, ഡാനിഷ്, സൗദ് റിസാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.

കേസിന്റെ അന്വേഷണം ഒരാഴ്ചയ്ക്കകം സി.ബി.ഐ ഏറ്റെടുക്കുമെന്നാണ് സൂചന. അതിനുമുന്‍പ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.

സിദ്ധാർഥന്റെ മരണത്തില്‍ കേസന്വേഷണം സി.ബി.ഐക്ക് വിട്ടിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും മുഖ്യമന്ത്രിയെ ഓഫിസിലെത്തി കണ്ടതിനു പിന്നാലെയായിരുന്നു ഇത്.

Summary: Six accused in Siddharthan's death at Pookode Veterinary University have been taken into police custody

TAGS :

Next Story