Quantcast

'ഇൻഡ്യ' മുന്നണിയുടെ മുഖം രാഹുൽഗാന്ധി: കെ.സി വേണുഗോപാൽ

രാജസ്ഥാനിലെ രാജ്യസഭാ സീറ്റിൽ ആശങ്ക വേണ്ടെന്നും വേണുഗോപാല്‍ മീഡിയവണ്‍ ദേശീയപാതയില്‍‍

MediaOne Logo

Web Desk

  • Published:

    29 March 2024 4:56 AM GMT

ഇൻഡ്യ മുന്നണിയുടെ മുഖം രാഹുൽഗാന്ധി: കെ.സി വേണുഗോപാൽ
X

ആലപ്പുഴ: 'ഇൻഡ്യ' മുന്നണിയുടെ മുഖം രാഹുൽ ഗാന്ധിയെന്ന് ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാൽ. മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യത്തിനാണ് കെ.സി വേണുഗോപാലിന്റെ മറുപടി.മീഡിയവൺ ദേശീയപാതയിൽ എഡിറ്റർ പ്രമോദ് രാമനുമായി സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍.

'പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ഏറ്റവും ജനപ്രതീ രാഹുല്‍ ഗാന്ധിക്കാണ്. ഭാരത് ജോഡോ യാത്രയിലൂടെയും ഭാരത് ജോഡോ ന്യായ് യാത്രയിലൂടെയും ഇന്ത്യൻ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ രാഹുൽ ഗാന്ധിക്ക് സാധിച്ചു. രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം അധികാരമല്ല പ്രശ്‌നം, ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യം മാറ്റിയെടുക്കുക എന്നതാണ്. 540 സീറ്റുകളിലും ബി.ജെ.പിക്കെതിരെ യുദ്ധം നയിക്കുന്നതിൽ പ്രധാനപ്പെട്ട റോള് നയിക്കുന്നത് രാഹുൽ ഗാന്ധി തന്നെയാണ്'. അതേസമയം, ഈ തെരഞ്ഞെടുപ്പില്‍ 'ഇന്‍ഡ്യ' മുന്നണിയിൽ അലോസരമുണ്ടാക്കാൻ കോൺഗ്രസ് ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.

'രാജസ്ഥാനിലെ രാജ്യസഭാ സീറ്റിൽ ആശങ്ക വേണ്ട, സീറ്റ് നിലനിർത്താൻ കോൺഗ്രസിന് അറിയാം. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിടിവാശി കാണിക്കുമ്പോഴും മമതയെ തോൽപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രി ആരാകും എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇന്നത്തെ ഭരണ സംവിധാനത്തെ മാറ്റുന്നില്ലെങ്കിൽ ഈ നാട്ടിൽ ജനാധിപത്യം തന്നെ ഉണ്ടാകുമെന്ന് ആർക്കും തന്നെ പറയാൻ പറ്റാത്ത അവസ്ഥയാണ്.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പോലും കേന്ദ്രസർക്കാർ അടങ്ങിയിരിക്കുന്നില്ല. തീർത്തും ഏകാധിപത്യ രീതിയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. മറ്റ് രാജ്യങ്ങൾ പോലും അഭിപ്രായം പറയുന്ന രീതിയിലേക്ക് ഇന്ത്യൻ രാഷ്ട്രീയം എത്തിയിരിക്കുന്നു'. കെ.സി വേണുഗോപാല്‍ പറഞ്ഞു.

'ഇൻഡ്യ മുന്നണി വളരെ ശുഭാപ്തി വിശ്വാസത്തിലാണ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിടിവാശിയിലാണ്. സഖ്യമുണ്ടാക്കാൻ ഒന്നൊന്നര മാസം കാത്തിരുന്നു. ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സീറ്റ് കോൺഗ്രസ് വിട്ടുകൊടുത്ത തെരഞ്ഞെടുപ്പ് കൂടിയാണിത്'. അദ്ദേഹം പറഞ്ഞു.

'എല്ലാ തെരഞ്ഞെടുപ്പുകളെയും നല്ല മത്സരമായാണ് കാണാറുള്ളത്.പ്രത്യയശാസ്ത്രങ്ങളെ ഇല്ലാതാക്കുക എന്നത് ഞങ്ങളുടെ പാർട്ടിയുടെ പ്രത്യയശാസ്ത്രമല്ല. തെറ്റുകളെ ഒഴിവാക്കി നന്മകളെയിലേക്ക് പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ദേശീയ തെരഞ്ഞെടുപ്പിന് ഒരു ലക്ഷ്യമുണ്ട്. അത് മുന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസ് പാർട്ടിക്ക് മാത്രമേ കഴിയൂ'..കെ.സി വേണുഗോപാല്‍ പറഞ്ഞു.


TAGS :

Next Story