Quantcast

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണം; കോൺഗ്രസിന്റെ ഹരജി ഹൈക്കോടതിയിൽ

തെറ്റായ വിവരങ്ങൾ നൽകിയ രാജീവിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചത് ചട്ടവിരുദ്ധമെന്നും വീടിന്റേയും കാറിന്റെയും വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ മറച്ചുവെച്ചെന്നും ഹരജിയിൽ

MediaOne Logo

Web Desk

  • Published:

    22 April 2024 12:20 PM GMT

rajeev chandrasekhar
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ NDA സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. തെറ്റായ വിവരങ്ങൾ നൽകിയ രാജീവിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചത് ചട്ടവിരുദ്ധമെന്നും വീടിന്റേയും കാറിന്റെയും വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ മറച്ചുവെച്ചെന്നും ഹരജിയിൽ. കോൺഗ്രസ് നേതാവ് അവനി ബെൻസൽ , ബംഗലുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹരജിക്കാർ. 2018 ൽ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോഴും സമാനമായ രീതിയിൽ വിവരങ്ങൾ മറച്ചുവെച്ചെന്നും ആരോപണം.

രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ് മൂലത്തിൽ സ്വത്തുവിവരം മറച്ചുവെച്ചുവെന്നാണ് പ്രധാന പരാതി. ഇത് സംബന്ധിച്ച വിവരങ്ങൾ നേരത്തെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചതെന്നും പരാതിയിൽ പറയുന്നു.

ചട്ടവിരുദ്ധമാണെന്നും അതിനാൽ ഹൈക്കോടതി ഇടപെടണമെന്നും കോൺഗ്രസ് നേതാവ് അവനി ബെൻസൽ ആവശ്ര്യപ്പെട്ടു. കാറിന്റെയും വീടുകളുടെയും വിവരങ്ങൾ മറച്ചുവെച്ചെന്നും ഷെയറുകളുടെ വില കുറച്ചുകാണിച്ചെന്നും ബംഗളൂരു സ്വദേശി രഞ്ജിത് തോമസും ഹരജിയിൽ ആരോപിച്ചു.

പത്രികയുടെ സൂക്ഷ്മ പരിശോധന സമയത്ത് ലഭിക്കുന്ന പരാതികളെല്ലാം പരിഗണിച്ച് വിഷയത്തിൽ തീരുമാനം എടുക്കേണ്ടതാണെന്നും എന്നാൽ വരണാധികാരി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഹരജിയിൽ രണ്ടുദിവസത്തിനകം ഉത്തരവ് പാസാക്കി അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ സാമ്പത്തിക വിവരങ്ങള്‍ തെറ്റായ രീതിയില്‍ സമര്‍പ്പിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേന്ദ്രമന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോഡിനാണ് (സി.ബി.ഡി.ടി) തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

കേന്ദ്രമന്ത്രി സ്വത്ത് വിവരങ്ങള്‍ തെറ്റായി സമര്‍പ്പിച്ചെന്ന പരാതി നല്‍കിയതിന് പിന്നാലെയാണ് സി.ബി.ഡി.ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. സി.പി.ഐയും മന്ത്രിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട് . ഏപ്രില്‍ 5ന് രാജീവ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 28 കോടിയുടെ ആസ്തിയുള്ളതായാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ രാജീവിന് മുഖ്യപങ്കാളിത്തമുള്ള ധനകാര്യ സ്ഥാപനമായ ജൂപ്പിറ്റല്‍ ക്യാപിറ്റല്‍ അടക്കമുള്ള പ്രധാന ആസ്തികള്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

നാമനിര്‍ദ്ദേശ പത്രികയിലോ സത്യവാങ്മൂലത്തിലോ കൃത്രിമത്വം കാണിക്കുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് മാസത്തെ തടവോ അല്ലെങ്കില്‍ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റമാണ്.എന്നാല്‍ പരാതി പരാജയഭീതികൊണ്ടാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ തികരണം. തെളിവുള്ളവര്‍ക്ക് കോടതിയില്‍ പോകാം. തന്നെ അധിക്ഷേപിക്കാനാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തന്റെ എല്ലാ വെളിപ്പെടുത്തലുകളും നിയമത്തിന് അനുസൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story