Quantcast

'രാജീവ് ചന്ദ്രശേഖർ മുമ്പും തെറ്റായ സത്യവാങ്മൂലം നൽകി'; ആരോപണവുമായി അഭിഭാഷക

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്ന് അവനി ബൻസാൽ മീഡിയവണിനോട്‌

MediaOne Logo

Web Desk

  • Updated:

    2024-04-22 04:35:23.0

Published:

22 April 2024 3:15 AM GMT

Rajiv Chandrasekhar has given wrong  Affidavit before ; Lawyer with accusation
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുന്‍പും തെറ്റായ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നൽകിയെന്ന ആരോപണവുമായി അഭിഭാഷക അവനി ബൻസാൽ.

'രാജ്യസഭാ തെരഞ്ഞെടുപ്പിന് സമർപ്പിച്ചതും ഇതേ വിവരങ്ങളാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതിക്ക് മേൽ അടയിരിക്കുന്നു. നികുതി വകുപ്പിൽ നിന്ന് മറുപടിയുണ്ടായില്ല. 3 പരാതികൾ റിട്ടേണിങ് ഓഫീസർക്ക് നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും പരാതി നൽകിയ സുപ്രിംകോടതി അഭിഭാഷക അവനി ബൻസാൽ മീഡിയവണിനോട് പറഞ്ഞു.

പരാതിയിൽ ഫോളോഅപ്പ് ചെയ്തിരുന്നു. 2019 ലും ഈ പ്രശ്‌നം ഇലക്ഷൻ കമ്മീഷന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ 2024 ലും ഈ പ്രശ്‌നത്തിന് ഒരുമാറ്റവുമില്ല. 2019 ൽ ഇലക്ഷൻ കമ്മീഷന് പരാതി നൽകി. 2022 ൽ അത് സെന്റർ ബോർഡ് ഓഫ് ഡിറക്റ്റ് ടാക്‌സ്‌ന് ഫോർവേഡ് ചെയ്തു. കോൺഗ്രസ് പാർട്ടിയും ഇപ്പോൾ ഒരു പരാതി ഫയൽ ചെയ്തിട്ടുണ്ട്. അതും സി.ബി.ഡി.ടിയിലേക്ക് ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തത്. തുടർ നടപടികളൊന്നും ഉണ്ടാവുന്നില്ല. ഇലക്ഷൻ കമ്മീഷൻ ഫോർവേഡ് ചെയ്യുക എന്നല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.നടപടി എടുക്കാൻ ഇത്ര വൈകുന്നത് എന്താണെന്ന് മനസിലാവുന്നില്ലെന്നും അവനി ബൻസാൽ പറഞ്ഞു.


TAGS :

Next Story