Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും പേരിൽ നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് നേതാക്കൾ

മുഈനലി തങ്ങൾക്കെതിരെ ഉണ്ടായ വധഭീഷണയിൽ പ്രതിഷേധിച്ച് ജനുവരി 21 ന് നടന്ന പ്രകടനം സുപ്രഭാതം പത്രം കത്തിച്ചതിനെതിരെ മുസ്‌ലിം ലീഗിനും, പാണക്കാട് കുടുംബത്തിനും എതിരായി നടന്ന പ്രകടനം എന്ന രീതിയിലാണ് സൂമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    23 April 2024 1:05 AM GMT

SKSSF leaders denied fake news in the name of the organization
X

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് സമസ്തയുടെയും, എസ്.കെ.എസ്.എസ്.എഫിന്റെയും പേരിൽ നിരവധി സന്ദേശങ്ങളും, വിഡിയോകളുമാണ് പ്രചരിക്കുന്നത്. സംഘടനയുമായി ഒരു ബന്ധവുമില്ലത്ത കാര്യങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും, പൊതുജനങ്ങൾ ഇതിൽ വഞ്ചിതരാവരുതെന്നും എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ പറഞ്ഞു.

മുഈനലി ശിഹാബ് തങ്ങൾക്കെതിരെ ഉണ്ടായ വധഭീഷണയിൽ പ്രതിഷേധിച്ച് ജനുവരി 21 ന് നടന്ന പ്രകടനം കഴിഞ്ഞ ദിവസം സുപ്രഭാതം പത്രം കത്തിച്ചതിനെതിരെ മുസ്‌ലിം ലീഗിനും, പാണക്കാട് കുടുംബത്തിനും എതിരായി നടന്ന പ്രകടനം എന്ന രീതിയിലാണ് സൂമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. പാണക്കാട്ടെ തറവാട്ടിലെ മുഈനലി ശിഹാബ് തങ്ങൾ എന്ന ഭാഗം വെട്ടിമാറ്റി പാണക്കാട്ടെ തറവാട്ടിൽ എന്ന് മാത്രമാക്കിയതിനാൽ പ്രതിഷേധ പ്രകടനമാണെന്ന പ്രതീതിയും സൃഷ്ട്ടിക്കനായി.

പൊന്നാനി ടീം സമസ്ത കൂട്ടായ്മ വനിതകൾക്കായി ഒരുക്കുന്ന ഇൻതിഫാദ എന്ന പ്രശ്‌നോത്തരിയുമായും സമസ്തക്കും എസ്.കെ.എസ്.എസ്.എഫിനും ഒരു ബന്ധവുമില്ലെന്നും എസ്.കെ.എസ്.എസ്.എഫ് മലപ്പുറും ജില്ലാ പ്രസിഡന്റ് അബ്ദുറഷീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടിയും പറഞ്ഞു. ലീഗിനെ പരജയപ്പെടുത്തണമെന്നും, എൽ.ഡി.എഫിന് വോട്ടുചെയ്യണമെന്നും ആവശ്യപെട്ട് നിരവധി പേർക്ക് സമസ്തയുടെ പേരിൽ ഫോൺവിളി എത്തിയിട്ടുണ്ട്. എൽ.ഡി.എഫിനെപ്പം ചേർന്ന് ഒരുവിഭാഗം പ്രവർത്തകർ സാമൂഹമാധ്യമങ്ങളിൽ പല രീതിയിലുള്ള പ്രചാരണവും നടത്തുന്നുണ്ട്. ഭാരവാഹിത്വം ഉള്ള ആളുകൾ ഇതിന് പിന്നിലുണ്ടെങ്കിൽ സംഘടനാ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്.

TAGS :

Next Story