Quantcast

'മോദിക്കെതിരെ പറഞ്ഞാൽ പിണറായി പൊലീസ് കേസെടുക്കുന്ന അവസ്ഥ'; വി.ഡി സതീശന്‍

'എല്ലാവരുടെയും സമനില തെറ്റിയെന്ന് കരുതുന്നത് അസുഖമാണ്, അതിനു വേറെ ഡോക്ടറെ കാണണം''

MediaOne Logo

Web Desk

  • Updated:

    2024-04-21 07:41:03.0

Published:

21 April 2024 7:40 AM GMT

pinarayi vijayan,V. D. Satheesan ,മുഖ്യമന്ത്രിക്കെതിരെ സതീശന്‍,ലോക്സഭാ തെരഞ്ഞെടുപ്പ്,
X

വി.ഡി സതീശന്‍,മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ലക്ഷ്യം രാഹുല്‍ ഗാന്ധിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മോദിക്കും പിണറായിക്കും ഒരേ ശബ്ദമാണ്. മോദിക്കെതിരെ പറഞ്ഞാൽ പിണറായിയുടെ പൊലീസ് കേസെടുക്കുന്ന അവസ്ഥയാണ്.മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണകളാണ് മുഖ്യമന്ത്രി പറയുന്നതെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

'പൗരത്വ നിയമം ഇല്ലാതാക്കുമെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു.കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഭരണഘടന വിരുദ്ധ നിയമം റദ്ദാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. രാഹുൽ ഒളിച്ചോടി എന്ന് മോദി പറയുന്നു. പിണറായിയും അത് തന്നെയാണ് പറയുന്നത്. ആരു എവടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് അതാത് പാർട്ടികളാണ്. കണ്ണൂരിൽ മത്സരിക്കുന്ന സിപിഎം നേതാക്കളോട് എറണാകുളത്തു വന്നു മത്സരിക്കാൻ പറയാൻ പറ്റുമോ?' സതീശന്‍ ചോദിച്ചു.

'മുഖ്യമന്ത്രി പറയുന്നത് തന്റെ സമനില തെറ്റി എന്നാണ്. നവകേരള സമയത്ത് 9തവണ തനിക്ക് സമനില തെറ്റി എന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായിയെ ആര് എതിര്‍ത്താലും അവരുടെ സമനില തെറ്റി എന്നാണ് പറയുന്നത്. എല്ലാവരുടെയും സമനില തെറ്റിയെന്ന് കരുതുന്നത് അസുഖമാണ്, അതിനു വേറെ ഡോക്ടറെ കാണണം'. സതീശന്‍ പറഞ്ഞു.

'വടകരയിൽ സി.പി.എം സ്ഥാനാർഥി ഒരു നുണ ബോംബ് പൊട്ടിച്ചു ചീറ്റിപ്പോയി. വീഡിയോ ഇല്ല എന്ന് വടകരയിലെ സ്ഥാനാർഥി പറഞ്ഞിട്ടുണ്ട്. അവർ കൊടുത്ത പരാതിയിൽ അത് പറഞ്ഞിട്ടുമുണ്ട്. ഇതിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായത് കോൺഗ്രസാണ്. ഷാഫി പറമ്പിൽ അപമാനിക്കപ്പെട്ടു. പച്ചക്കള്ളം പറഞ്ഞു വൈകാരിക തരംഗം ഉണ്ടാക്കാനായിരുന്നു ശ്രമം'.. വി.ഡി സതീശന്‍ പറഞ്ഞു.



TAGS :

Next Story