Quantcast

കോഴിക്കോട്ടും പത്തനംതിട്ടയിലും വോട്ടിങ് മെഷീനില്‍ തകരാര്‍

പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2024-04-26 01:13:07.0

Published:

26 April 2024 1:09 AM GMT

voting machine
X

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്പർ 1 ൽ വോട്ടിങ് മെഷീൻ വോട്ടിങ് മെഷീന്‍ തകരാറിൽ. മോക്പോൾ സമയത്താണ് ശ്രദ്ധയിൽപ്പെട്ടത്. പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.

പത്തനംതിട്ട നഗരസഭ 215-ാം നമ്പര്‍ ബൂത്തിലും വോട്ടിങ് മെഷീനില്‍ തകരാറുണ്ടായി. പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ല. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. പുതിയ മെഷീൻ എത്തിക്കും.

തൃക്കാക്കര ഓലിമുകൾ പിഡബ്ള്യൂഡി പോളിങ് സ്റ്റേഷനിലെ 122-ാം ബൂത്തിൽ വിവിപാറ്റിന് തകരാറുണ്ടായി. വടകര മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി.

TAGS :

Next Story