Quantcast

സ്ത്രീകളുടെ വസ്ത്രമഴിച്ച് ഡീപ് ഫേക്ക്: എഐ ആപ്പുകൾക്ക് പ്രചാരമേറുന്നതായി റിപ്പോർട്ട്

പല എഐ ടൂളുകളും സ്ത്രീകളുടെ ഫോട്ടോയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. സ്‌കൂൾ, കോളേജ് കുട്ടികൾ ഇത്തരം ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-12-09 12:48:16.0

Published:

9 Dec 2023 12:47 PM GMT

Deep Fake_AI
X

ഫോട്ടോകളിൽ സ്ത്രീകളുടെ വസ്ത്രം അഴിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ആപുകളുടെയും വെബ്‌സൈറ്റുകളുടെയും പ്രചാരമേറുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം ആളുകളാണ് ഇത്തരത്തിലുള്ള എഐ വെബ്‌സൈറ്റുകൾ സന്ദർശിച്ചതായി സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്കയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ ആപ്പുകളും വെബ്‌സൈറ്റുകളും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മാർക്കറ്റ് ചെയ്യുന്നതായും ഗ്രാഫിക്കയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ആദ്യം മുതൽ എക്സ്, റെഡിറ്റ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ ഫോട്ടോ മോർഫിംഗ് ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർധിച്ചതായാണ് റിപ്പോർട്ട്. ഒരു ഫോട്ടോ റീക്രിയേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ഈ ആപ്പുകൾ എഐ ഉപയോഗിക്കുന്നത്. ഇതുവരെ ഒരു വ്യക്തിയെ നഗ്നനാക്കാൻ സാധിക്കും. ഇതിൽ പല എഐ ടൂളുകളും സ്ത്രീകളുടെ ഫോട്ടോയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.

Also Read: കാർഗിൽ യുദ്ധത്തെ എതിർത്തതിന് തന്നെ പുറത്താക്കി: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുരോഗതി കാരണം ഇത്തരത്തിലുള്ള അശ്‌ളീല പ്രവർത്തികൾക്ക് കൂടിയാണ് ജനപ്രീതിയേറുന്നത്. ഡീപ് ഫേക്ക് എന്ന വ്യാജദൃശ്യ നിർമാണം അതിവേഗമാണ് പ്രചരിക്കുന്നത്. രശ്‌മിക മന്ദാന, കത്രീന കെയ്ഫ്, പ്രിയങ്ക ചോപ്ര എന്നീ പ്രമുഖ നടികൾ വരെ ഡീപ് ഫേക്കിന് ഇരയായവരാണ്. യാതൊരു വിധത്തിലും വ്യത്യാസം തോന്നാത്ത രീതിയിലാണ് എഐ വഴി ഡീപ് ഫേക്ക് ഫോട്ടോകളും വീഡിയോകളും നിർമിക്കുന്നത്. ഒർജിനൽ ഏതാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്ക് പോലും ചിലപ്പോൾ തിരിച്ചറിയാൻ കഴിയാതെ വന്നേക്കാം.

സോഷ്യൽ മീഡിയയിൽ നിന്ന് തന്നെയെടുത്ത ചിത്രങ്ങളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. മികച്ച ഔട്ട്പുട്ട് സൃഷ്ടിക്കാൻ കഴിയുന്ന എഐ ടൂളുകളും ആപ്പുകളും സൗജന്യമായി തന്നെ ഇന്റർനെറ്റിൽ സുലഭമാണ്. ജനപ്രീതിയേറാനുള്ള കാരണവും ഇതുതന്നെയെന്ന് ഗ്രാഫിക്ക റിപ്പോർട്ടിൽ പറയുന്നു.

Also Read: മകൾക്ക് ജന്മദിന സമ്മാനമായി കെട്ടിടം ബോംബിട്ടു തകർത്ത ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു

എക്‌സിൽ ഒരു ഫോട്ടോക്കൊപ്പം വസ്ത്രം അഴിക്കുന്ന ആപ്പിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഉപഭോക്താക്കൾക്ക് നഗ്നചിത്രങ്ങൾ സൃഷ്‌ടിക്കാമെന്നും വ്യക്തികൾക്ക് അയക്കാമെന്നുമായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. ഇത്തരത്തിൽ ഒരു ആപ്പ് സ്‌പോൺസേർഡ് കണ്ടന്റിനായി യൂട്യൂബിൽ പണം നൽകിയാണ് പരസ്യം നല്കിയിരിക്കുന്നതെന്നും ഗ്രാഫിക്ക കണ്ടെത്തി. "nudify" എന്ന വാക്ക് ഉപയോഗിച്ച് ഗൂഗിളിൽ തിരയുമ്പോൾ ആദ്യം വരുന്നത് ഈ ആപ്പിന്റെ പരസ്യമാണ്. വിവരം ശ്രദ്ധയിൽപെട്ടപ്പോൾ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ അനുവദിക്കില്ലെന്നാണ് ഗൂഗിൾ വക്താവ് പ്രതികരിച്ചത്.

സംശയാസ്പദമായ പരസ്യങ്ങൾ അവലോകനം ചെയ്തുവെന്നും ഗൂഗിൾ നയങ്ങൾ ലംഘിക്കുന്നവ നീക്കം ചെയ്തുവെന്നും ഗൂഗിൾ വക്താവ് പറഞ്ഞു. വ്യാജ ലൈംഗികത പ്രകടമാക്കുന്ന വസ്തുതകൾ പങ്കിടുന്നത് സൈറ്റ് നിരോധിച്ചുവെന്നും നിരവധി ഡൊമെയ്‌നുകൾ നിരോധിച്ചതായും റെഡ്‌ഡിറ്റും പ്രതികരിച്ചു. എന്നാൽ, വിഷയത്തോട് എക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Most Read: ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസം: വിശപ്പടക്കാൻ നെട്ടോട്ടമോടി ഫലസ്‌തീൻ ജനത

പ്രചാരമേറുന്നതിലാണ് ചില ആപ്പുകൾ 833 രൂപ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതിദിനം ആയിരത്തിലധികം ഉപയോക്താക്കളുണ്ടെന്ന് ഈ വെബ്‌സൈറ്റുകൾ അവരുടെ പരസ്യങ്ങളിൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും ഇങ്ങനെ മോർഫ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നതും കാലങ്ങൾക്ക് മുൻപ് തന്നെ നിലവിലുണ്ട്. എന്നാൽ, എഐ സാങ്കേതികവിദ്യയുടെ പ്രചാരം ഡീപ്ഫേക്ക് സോഫ്‌റ്റ്‌വെയറിനെ എളുപ്പവും കൂടുതൽ ഫലപ്രദവുമാക്കിയതിൽ ആശങ്കയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

സാധാരണക്കാരാണ് ഇത്തരം ആപ്പുകൾ കൂടുതൽ ഉപയോഗിക്കുന്നതെന്ന് ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷന്റെ സൈബർ സുരക്ഷ ഡയറക്ടർ ഇവാ ഗാൽപെറിൻ പറയുന്നു. സ്‌കൂൾ, കോളേജ് കുട്ടികളും ഇത്തരം ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡീപ്ഫേക്ക് പോണോഗ്രാഫിക്കെതിരെ രാജ്യത്ത് ഒരു നിയമവും നിലവിലില്ല. അതേസമയം, പ്രായപൂർത്തിയാകാത്തവരുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നത്തിനെതിരെ യുഎസിൽ നിയമം നിലവിലുണ്ട്. നവംബറിൽ, നോർത്ത് കരോലിനയിലെ ഒരു ചൈൽഡ് സൈക്യാട്രിസ്റ്റ് തന്റെ രോഗികളായ കുട്ടികളുടെ ഫോട്ടോകൾ വസ്ത്രം അഴിക്കുന്ന ആപ്പുകൾ ഉപയോഗിച്ച് മോർഫ് ചെയ്തതിന് 40 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

TAGS :
Next Story