Quantcast

'അമർത്തേണ്ട'; ചിത്രങ്ങളോടും വീഡിയോകളോടും എളുപ്പത്തിൽ പ്രതികരിക്കാം: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് തുടർച്ചയായി ഫീച്ചറുകൾ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്

MediaOne Logo

Web Desk

  • Updated:

    2024-05-05 12:29:01.0

Published:

5 May 2024 12:28 PM GMT

Watsapp
X

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് സൗകര്യ പ്രദമാകുന്ന നിരവധി അപ്ഡേഷനുകൾ ഇതിനകം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ്.

അതില്‍ ഏറ്റവും പുതിയതാണ്, ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാന്‍ കഴിയുന്ന ഫീച്ചര്‍. ഈ ഫീച്ചറിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ കമ്പനി. നിലവിൽ മറ്റൊരാള്‍ അയക്കുന്നൊരു ചിത്രത്തിനോ വീഡിയോക്കോ പ്രതികരിക്കാനുള്ള ഏക മാർഗം, അതിൽ ദീർഘനേരം അമര്‍ത്തുകയും തുടര്‍ന്ന് ദൃശ്യമാകുന്ന ബാറിൽ നിന്ന് പ്രതികരണം തെരഞ്ഞെടുക്കുന്നതുമാണ്. ഇതിലാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവരുന്നത്.

മീഡിയ വ്യൂവര്‍ ഇന്റര്‍ഫെയ്‌സില്‍ തന്നെ റിയാക്ഷന്‍ ബാറിനെ ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍ വരുന്നത്. ഇത് ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കും. ആഗ്രഹിക്കുന്ന റിയാക്ഷന്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ '+' ബട്ടണ്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ടാകും. ലോംഗ് പ്രസോ വലതുവശത്തേയ്ക്ക് സൈ്വപ്പും ചെയ്യുന്നതോ ഒഴിവാക്കി എളുപ്പത്തില്‍ മീഡിയോ കണ്ടന്റിനോട് റിയാക്ട് ചെയ്യാന്‍ കഴിയുന്ന വിധമാണ് പുതിയ സംവിധാനം.

സമീപ ആഴ്ചകളിലായി വാട്ട്‌സ്ആപ്പ് ഡെവലപ്പർമാർ ആപ്പിനുള്ളിൽ നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാം എന്നതായിരുന്നു മറ്റൊരു പുതിയ ഫീച്ചര്‍. നേരത്തെ ഒരു സന്ദേശം മാത്രം പിന്‍ ചെയ്യാനാണ് അനുവദിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇങ്ങനെ പിന്‍ ചെയ്തുവെക്കാനാകും.

ഇങ്ങനെ പിന്‍ ചെയ്തുവെക്കുന്ന സന്ദേശങ്ങള്‍ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. പിന്‍ ചെയ്തുവെച്ച സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന്‍ ചെയ്യാം. 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നീ സമയപരിധി വരെയാണ് പിന്‍ ചെയ്യാനാവുക. ഏത് സമയം വേണമെങ്കിലും അവ അണ്‍ പിന്‍ ചെയ്യാനുമാവും. നിലവില്‍ ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. താമസിയാതെ തന്നെ എല്ലാവര്‍ക്കും ലഭിച്ചേക്കും.

TAGS :
Next Story