Quantcast

മെസഞ്ചറിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ; പുതിയ അപ്‌ഡേറ്റുമായി മെറ്റ

മെറ്റയുടെ കീഴിയിലുള്ള വാട്‌സ്ആപ്പിൽ നേരത്തെ തന്നെ എൻക്രിപ്റ്റഡ് മെസേജുകളും കോളുകളും ലഭ്യമാണ്

MediaOne Logo

Web Desk

  • Updated:

    2023-12-07 12:52:26.0

Published:

7 Dec 2023 12:45 PM GMT

End-to-end encryption in Messenger too; Meta with new update
X

ഫേസ്ബുക്കിലെയും മെസഞ്ചറിലെയും പേഴ്‌സണൽ ചാറ്റുകൾക്കും കോളുകൾക്കും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. അതേസമയം, മെസഞ്ചർ ആപ്പിൽ ഈ അപ്‌ഡേറ്റ് എത്താൽ കുറച്ചു കൂടി സമയമെടുക്കുമെന്ന് മെറ്റ അറിയിച്ചു.

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന രീതിയിൽ മെസഞ്ചറിൽ നേരത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ, പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ മെസഞ്ചറിലെ എല്ലാ ചാറ്റുകളും എൻക്രിപ്റ്റഡാകും.

മെറ്റയുടെ കീഴിയിലുള്ള വാട്‌സ് ആപ്പിൽ ഇതിനോടകം തന്നെ എൻക്രിപ്റ്റഡ് മെസേജുകളും കോളുകളും ലഭ്യമാണ്. എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ചെയ്ത മെസേജുകൾ അയക്കുന്നയാൾക്കും സ്വീകർത്താവിനും മാത്രമേ അക്‌സസ് ചെയ്യാൻ സാധിക്കുകയുള്ളു. ഇതിലൂടെ ഉപയോക്താവിന്റൈ സ്വകാര്യത സംരക്ഷിക്കപ്പെടുകയാണ് ലക്ഷ്യം.

TAGS :
Next Story