Quantcast

ലോക്ക് ചെയ്ത ചാറ്റുകൾക്ക് ഇഷ്ടാനുസരണം പാസ് വേർഡ് സെറ്റ് ചെയ്യാം; 'സീക്രട്ട് കോഡ്' ഫീച്ചറുമായി വാട്സആപ്പ്

ലോക്ക്ഡ് ചാറ്റുകൾ വളരെ എളുപ്പത്തിൽ കണ്ടെത്താനും 'സീക്രട്ട് കോഡ്' ഫീച്ചർ സഹായിക്കും

MediaOne Logo

Web Desk

  • Updated:

    2023-10-09 12:35:17.0

Published:

9 Oct 2023 12:30 PM GMT

ലോക്ക് ചെയ്ത ചാറ്റുകൾക്ക് ഇഷ്ടാനുസരണം പാസ് വേർഡ് സെറ്റ് ചെയ്യാം; സീക്രട്ട് കോഡ് ഫീച്ചറുമായി വാട്സആപ്പ്
X

ചാറ്റ്‌ലോക്ക് ഫീച്ചറിന് പിന്നാലെ സീക്രട്ട് കോഡ് ഫീച്ചറുമായി വാട്സ് ആപ്പ്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്യപ്പെട്ട ചാറ്റുകൾക്ക് ഇഷ്ടാനുസരണം പാസ് വേർഡ് സെറ്റ് ചെയ്യാൻ സാധിക്കും. മാത്രവുമല്ല വാട്‌സ് ആപ്പിന്റെ സെർച്ച് ബാറിൽ ഈ സീക്രട്ട് കോഡ് എന്റർ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ലോക്ക്ഡ് ചാറ്റുകൾ വളരെ എളുപ്പത്തിൽ കണ്ടെത്താനാകും.

ലോക്ക്ഡ് ചാറ്റുകൾ പെട്ടെന്ന് ലഭിക്കാനായി ഒരു വാക്കോ അതെല്ലെങ്കിൽ ഒരു ഇമോജിയോ സീക്രട്ട് കോഡായി വെക്കാമെന്ന് വാട്‌സ്ആപ്പ് നിർദേശിക്കുന്നു. ഇത്തരത്തിൽ ഒരു സീക്രട്ട് കോഡ് ഉപയോഗിക്കുന്നതിലൂടെ ഈ അക്കൗണ്ട് ഉപയോഗിക്കുന്ന ഏത് ഡിവൈസുകളിൽ നിന്നും ചാറ്റുകൾ ലോക്ക് ചെയ്യാൻ സാധിക്കും. എന്നാൽ നിലവിൽ ലഭ്യമല്ലെന്നും ഉടൻതന്നെ ലഭ്യമാകുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

കഴിഞ്ഞ മെയ് 15 നാണ് ചാറ്റ് ലോക്ക് ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. പേഴ്‌സണൽ ചാറ്റുകൾക്ക് ഫിംഗർ പ്രിന്റ് ലോക്കിടാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ലോക്ക് ചെയ്ത ചാറ്റുകൾ ആപ്പിന്റെ പ്രധാന പേജിൽ കാണാൻ കഴിയില്ല. ലോക്ക് ചെയ്ത വ്യക്തിയുടെ വാട്സ് ആപ്പ് പ്രൊഫൈലിൽ പോയി, താഴേക്ക് സ്‌ക്രോൾ ചെയ്ത് ചാറ്റ് ലോക്ക് എന്നതിൽ ടാപ് ചെയ്ത് ലോക്ക് മാറ്റിയാൽ മാത്രമേ ആ ചാറ്റുകൾ ലഭ്യമാവുകയുള്ളു.

TAGS :
Next Story