Quantcast

‘എ.ഐയിലൂടെ ബിസിനസ് വളർത്താം’; മീഡിയവണും ടാൽറോപും ചേർന്നൊരുക്കുന്ന ബിസിനസ് കോൺക്ലേവിൽ പ​ങ്കെടുക്കൂ

MediaOne Logo

safvan rashid

  • Published:

    23 Oct 2023 5:30 AM GMT

talrop and mediaone
X

എ.ഐയെ അവഗണിച്ച് ഒരു മുന്നോട്ട് പോക്ക് ഇനി സാധ്യമല്ലെന്ന് പഠനങ്ങളെല്ലാം ഏകസ്വരത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഓട്ടോമേഷനിലൂടെയും എ.ഐയിലൂടെയും നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താനുള്ള സാധ്യതകളിലേക്കുള്ള വാതിൽ തുറക്കാനായി മീഡിയവണും ടാൽറോപും കൈകോർക്കുന്നു. നവംബർ 13ന് ദുബൈ ​മെട്രോപോളിറ്റൻ ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചക്ക് 2:00 മണി വരെ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ നിങ്ങൾക്കും പ​ങ്കെടുക്കാം. എ.​ഐ മേഖലയി​ലെ അന്താരാഷ്ട്ര വിദഗ്ധർ, ടെക് ​വിദഗ്ധർ, ടെക് സംരംഭകർ, മുതിർന്ന മാധ്യമ പ്രവർത്തകർ അടക്കമുള്ളവർ കോൺക്ലേവിൽ പ​ങ്കെടുക്കും.

എ.ഐയുടെ സാധ്യതകളെ എങ്ങനെ ബിസിനസിലേക്കും സംരംഭങ്ങളിലേക്കും ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച വിശദമായ ചർച്ചകളും സംവാദങ്ങളും കോൺക്ലേവിലുണ്ടാകും. നിലവിൽ ലോകത്ത് സംഭവിക്കുന്ന എ.ഐ സാ​ങ്കേതിക വിപ്ലവങ്ങളും സാധ്യതകളും സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനാകുന്ന വിധമാണ് കോൺക്ലേവ് ഒരുക്കുന്നത്.

എ.ഐ​ സാ​ങ്കേതികവിദ്യ ഉപയോഗിച്ച് സംരംഭങ്ങളിലെ ഓപ്പറേഷൻ ചെലവുകൾ എങ്ങനെ കുറക്കാം? കൂടുതൽ ഉൽപാദനക്ഷമത എങ്ങനെ നേടാം? പുതിയ മേഖലകളിലേക്ക് എങ്ങനെ കടന്നുചെല്ലാം? എ.​ഐ സാധ്യതകൾ എ​ങ്ങനെ ഉപയോഗപ്പെടുത്താം? ലാഭം എങ്ങനെ വർധിപ്പിക്കാം​? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ കോൺക്ലേവ് നൽകും.

ഓരോ ഇൻഡസ്ട്രിയിലും ആഗോള നിലവാരമുള്ള ബിസിനസുകൾ വളർത്തിയെടുക്കാനുതകുന്ന ഇക്കോസിസ്റ്റം നിർമിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ടെക്ക്നോളജി കമ്പനിയാണ് ടാൽറോപ്. നവീനമായ ആശയങ്ങൾ വികസിപ്പിച്ചും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ടാലന്റുകളെ ഒരുമിപ്പിച്ചുമാണ് ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നത്. കേരളത്തിൽ ശക്തമായ ഒരു ഐ.ടി ഇക്കോസിസ്റ്റം രൂപപ്പെടുത്തുക എന്നതും ടാൽറോപിന്റെ ​ഒരു പ്രധാന ലക്ഷ്യമാണ്.

TAGS :
Next Story