Quantcast

ഈ ആപ്പുകൾ മൊബൈലിൽ നിന്ന് വേഗം ഡിലീറ്റ് ​ചെയ്തില്ലെങ്കിൽ എട്ടിന്റെ പണികിട്ടും

മൂന്നര ലക്ഷത്തോളം മൊബൈലുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2023-12-30 10:52:32.0

Published:

30 Dec 2023 10:43 AM GMT

ഈ ആപ്പുകൾ മൊബൈലിൽ നിന്ന് വേഗം ഡിലീറ്റ് ​ചെയ്തില്ലെങ്കിൽ എട്ടിന്റെ പണികിട്ടും
X

ആവശ്യം ഉള്ളതും ഇല്ലാത്തതുമായ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ​ചെയ്യുന്നതിൽ മടിയില്ലാത്തവരാണ് മിക്കവരും. അറിഞ്ഞും അറിയാതെയും പല ആപ്പുകളും ഫോണിൽ കുടിയേറിയിട്ടുണ്ടാകും. കുട്ടികൾ ​മൊബൈൽ ഉപയോഗിക്കുന്നതിനിടയിലും പല ആപ്പുകൾ ഫോണുകളിലെത്താറുണ്ട്. പലർക്കും ആപ്പുകൾക്ക് പിന്നലൊളിഞ്ഞിരിക്കുന്ന ‘ആപ്പ്’കളെപ്പറ്റി വലിയ ധാരണയൊന്നുമില്ലാത്തതിനാൽ അവയെ ഗൗരവമായി കാണാറില്ല.

എന്നാൽ ​ഗൂഗിൾ ​​േപ്ല സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്ത 14 ആപ്പുകളിൽ ആൻഡ്രോയ്ഡ് മൊബൈലുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന മാൽവെയറുകൾ കണ്ടെത്തിയതായി പുറത്തുവന്ന റിപ്പോർട്ട് പറയുന്നു. ​ആന്റിവൈറസ് സോഫ്റ്റ്‌വെയർ കമ്പനിയായ മെക്കഫെയുടെ ഗവേഷകരാണ് ​േപ്ല സ്റ്റോറിലുണ്ടായിര​ുന്ന ആപ്പുകളിൽ 'Xamalicious' എന്ന മാൽവെയറിന്റെ സാന്നിധ്യം കണ്ടെത്തിയത്.

മാൽവെയർ കണ്ടെത്തിയ ആപ്പുകളിൽ നിന്ന് ഇതിനകം 338,300 ഡൗൺലോഡുകൾ നടന്നുവെന്നാണ് കണക്കുകൾ പറയുന്നത്. മൊബെലിൽ നിന്ന് സ്വകാര്യവിവരങ്ങളടക്കം ചോർത്തുന്ന ഈ ആപ്പുകൾ ഉടൻ നീക്കണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

2020 മുതൽ ​േപ്ല സ്റ്റോറിലുള്ള ആപ്പുകളാണ് മൊബൈൽ ​ഫോൺ ഉപയോക്താക്കൾക്ക് എട്ടിന്റെ പണി നൽകിയിരിക്കുന്നത്. അതിൽ മൂന്ന് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കുന്നതിന് മുമ്പ് തന്നെ ഒരുലക്ഷത്തിലധികം വീതം ഇൻസ്റ്റാളുകൾ നടന്നുകഴിഞ്ഞു.

നിലവിൽ പ്ലേ സ്റ്റോറിൽ ഈ ആപ്പുകൾ ലഭ്യമ​ല്ലെങ്കിലും ഫോണിൽ ഈ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്തി അവ ഉടൻ കളയണമെന്നും മെക്ക​ഫെ പറയുന്നു. ആന്റിവൈറസ് സോഫ്ട് ​വെയറുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് ഇടക്ക് മൊബൈൽ സക്നാൻ ​ചെയ്യണമെന്നും ടെക്കികൾ പറയുന്നു.

മാൽവെയർ കണ്ടെത്തിയ ആപ്പുകൾ

  • -Essential Horoscope for Android (ഇൻസ്റ്റാൾ ചെയ്തതി​െൻ എണ്ണം 100,000)
  • -3D Skin Editor for PE Minecraft (100,000 )
  • -Logo Maker Pro (100,000 )
  • -Auto Click Repeater (10,000)
  • -Count Easy Calorie Calculator (10,000 )
  • -Dots: One Line Connector (10,000)
  • -Sound Volume Extender (5,000)


TAGS :
Next Story