Quantcast

ശമ്പള വിവേചനം: ഡിസ്‌നിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ 9000 വനിത ജീവനക്കാർക്ക് യു.എസ് കോടതി അനുമതി നൽകി

കാലിഫോർണിയയിലെ തുല്യ ശമ്പള നിയമത്തിന് കീഴിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ നിയമനടപടിയാണിത്

MediaOne Logo

Web Desk

  • Updated:

    2023-12-10 13:09:30.0

Published:

10 Dec 2023 1:00 PM GMT

Pay discrimination: US court allows 9,000 female employees to take legal action against Disney
X

ശമ്പള വിവേചനത്തിൽ ഡിസ്‌നിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ 9000 വനിത ജീവനക്കാർക്ക് യു.എസ് കോടതി അനുമതി നൽകി. 2015 മുതൽ വൈസ് പ്രസിഡന്റിന് താഴെയുള്ള സ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന വനിത ജീവനക്കാരും നിയമനടപടിക്ക് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്. ഡിസ്‌നി ലാൻഡ് ഹോട്ടലുകൾ, തീംപാർക്ക്, ക്രൂയിസ് ലൈൻ, ഡിസ്‌നി ഫിലിം, ടിവി സ്റ്റുഡിയോ, എബിസി, മാർവെൽ, ലൂക്കാസ് ഫിലിംസ് എന്നിവിടങ്ങളിലെ ജീവനക്കാരാണ് നിയമനടപടിക്കൊരുങ്ങിയത്.

നാലുകൊല്ലമായി ഈ സ്ത്രീകളെ ഡിസ്‌നി ഊറ്റികൊണ്ടിരിക്കുകയാണ്. ഇവർ ഇവരുടെ ജോലി ഇഷ്ടപ്പെടുന്നു, അവർ ഡിസ്‌നിയെ ഇഷ്ടപ്പെടുന്നു, എന്നാൽ അവർക്ക് അവരുടെ ജോലിസ്ഥലത്ത് മതിയായ പരിഗണനയോ ബഹുമാനമോ ലഭിക്കുന്നില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ലോറി ആൻഡ്രൂസ് പറഞ്ഞു.

ഡിസ്‌നിയിലെ വ്യത്യസ്ത ക്ലാസുകളിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് രണ്ടു ശതമാനം ശമ്പളം കുറവാണെന്ന് ആൻഡ്രൂസ് ചൂണ്ടിക്കാട്ടി. കാലിഫോർണിയയിലെ തുല്യവേതന നിയമത്തിന് കീഴിയിൽ വരുന്ന ഏറ്റവും വലിയ നിയമനടപടിയാണിത്. കേസ് കൈകാര്യം ചെയ്യാൻ പറ്റാത്ത വിധിം വ്യാപിച്ചതാണെന്ന ഡിസ്‌നിയുടെ വാദങ്ങളെ കോടതി തള്ളി. കോടതി വിധിയിൽ നിരാശയുണ്ടെന്ന ഡിസ്‌നി പ്രതികരിച്ചു. അടുത്ത വർഷം ഒക്‌ടോബറിനും മുമ്പ് വിചാരണ നടക്കുമെന്നാണ് പ്രതീക്ഷ.

TAGS :
Next Story