Quantcast

ബൈപോളാർ ഡിസോഡറുള്ളവരിലെ മൂഡ് സിങ് തിരിച്ചറിയാൻ ബ്രേസലെറ്റുമായി ഗവേഷകർ

ബൈപോളാർ ഡിസോഡറുള്ളവരുടെ മൂഡ് സിങുമായി ബന്ധപ്പെട്ട് തൊലിപുറത്തുണ്ടാകുന്ന വൈദ്യുത തരംഗങ്ങളെ അളക്കുന്ന രീതിയിലാണ് ബ്രേസ്‌ലെറ്റുകൾ പ്രവർത്തിക്കുക

MediaOne Logo

Web Desk

  • Updated:

    2023-10-08 13:57:55.0

Published:

8 Oct 2023 2:00 PM GMT

ബൈപോളാർ ഡിസോഡറുള്ളവരിലെ മൂഡ് സിങ് തിരിച്ചറിയാൻ ബ്രേസലെറ്റുമായി ഗവേഷകർ
X

ബൈപോളാർ ഡിസോഡർ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി പുതിയ ബ്രേസലെറ്റ് അവതരിപ്പിച്ച് ഗവേഷകർ. യുറോപ്യൻ കോളേജിലെ ന്യൂറോസൈക്കോഫാർമക്കോളജി വിഭാഗത്തിലെ ബാർസലോണക്കാരായ മനശാസ്ത്രവിദഗധർ എഡിൻബർഗിലെ ഡാറ്റാ ശാസ്ത്രജഞമ്മാരുടെ സഹകരിച്ചാണ് ബ്രേസലറ്റുകൾ രൂപപ്പെടുത്തിയത്. ബൈപോളാർ ഡിസോഡറുള്ളവരുടെ മാനസികാവസ്ഥാ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ചർമ്മത്തിലും മറ്റ് ഫിസിയോളജിക്കൽ മാർക്കുകളിലുമുണ്ടാകുന്ന വൈദ്യുത ഉദീപനങ്ങളെ അളക്കുന്ന രീതിയിലാണ് ബ്രേസ്‌ലെറ്റുകൾ പ്രവർത്തിക്കുക.

ബൈപോളാർ ഡിസോഡർ (മാനിക് ഡിപ്രഷൻ) ഒരു മാനസിക രോഗാവസ്ഥയാണ്. ഇത് ഒരു വ്യക്തിയുടെ മാനസിക നില, ഊർജം, പ്രവർത്തന മികവ്, ഏകാകൃത എന്നിവയിൽ ഉലച്ചിലുണ്ടാക്കി കൊണ്ടിരിക്കും. ധരിക്കുന്ന ഡിവൈസുകൾ ബൈപോളാർ ഡിസോഡറിന്റെ വിവിധ ഘട്ടങ്ങളിൽ ഫിസിയോളജിക്കൽ ബയോമാർക്കുകൾ നിരന്തരമായി ശേഖരിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തുകയും തുടർന്ന് ബ്രേസലറ്റ് രുപകൽപ്പന ചെയ്യുകയും ചെയ്തു. ഗവേഷണത്തിന്റെ ഭാഗമായി 38 ബൈപോളാർ ഡിസോഡറുള്ളവരിലും 19 പൂർണ ആരോഗ്യമുള്ളവരിലും ഗവേഷകർ ബ്രേസ്‌ലെറ്റ് പരീക്ഷിച്ചു.

ബൈപോളാർ ഡിസോഡറുള്ളവരുടെ തൊലിപ്പുറത്ത് അവരുടെ ഡിപ്രസ്ഡ് ഘട്ടത്തിൽ മറ്റുള്ള ബൈപോളാർ ഘട്ടത്തിലുള്ളവരേക്കാളും പൂർണ്ണ ആരോഗ്യമുള്ളവരേക്കാളും വളരെ കുറഞ്ഞ വൈദ്യുത പ്രവർത്തനങ്ങളാണ് കാണാൻ സാധിക്കുക. ഒരു വ്യക്തി മാനിക് ഘട്ടത്തിൽ നിന്നും ഡിപ്രസീവ് ഘട്ടത്തിലേക്ക് പോകുമ്പോഴും ഡിപ്രസീവ് ഘട്ടത്തിൽ നിന്ന് മാനിക് ഘട്ടത്തിലേക്ക് പോകുമ്പോഴും തൊലിപ്പുറത്തെ വൈദ്യുത പ്രവർത്തനങ്ങളിൽ മാറ്റം വരുന്നുണ്ട്.

ഇത്തരത്തിലുള്ള മാറ്റങ്ങൾ രോഗനിർണയം നടത്താനും പെട്ടെന്ന് ചികിത്സ തേടാനും സഹായിക്കും. അതുപോലെതന്നെ ഗുരുതരമായ പരിണിതഫലം ഒഴിവാക്കാനും ഇത് സഹായിക്കും. ഉദാഹരണമായി ആത്മഹത്യാ സാധ്യതയെകുറിച്ച് മുന്നറിയിപ്പ് നൽകുന്നു. മാനസിക വ്യതിയാനങ്ങളുണ്ടാകുമ്പോൾ ഡ്രൈവിംഗ് അടക്കമുള്ള പ്രവർത്തികൾ ചെയ്യുന്നതിനെ തൊട്ട് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ രോഗി മാനിക് ഘട്ടത്തിലാണോ ഡിപ്രസീവ് ഘട്ടിത്തിലാണോ എന്നറിയുന്നതിലൂടെ ചികിത്സ എളുപ്പമാക്കാനും സഹായിക്കുമെന്ന് ഗവേഷകനായ ഡീഗോ ഹിഡാൽഗോ മസ്സെയ് പറഞ്ഞു.

TAGS :
Next Story