Quantcast

എച്ച്.ഡി ഫോർമാറ്റിൽ ഫോട്ടോ മാത്രമല്ല, ഇനി വീഡിയോയും അയക്കാം, വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

ഈ ഫീച്ചർ ലഭിക്കാനായി വാട്സ്ആപ്പ് ഉടൻ അപ്ഡേറ്റ് ചെയ്താൽ മതിയാകും.

MediaOne Logo

Web Desk

  • Published:

    27 Aug 2023 2:29 PM GMT

എച്ച്.ഡി ഫോർമാറ്റിൽ ഫോട്ടോ മാത്രമല്ല, ഇനി വീഡിയോയും അയക്കാം, വാട്സ്ആപ്പിൽ പുതിയ ഫീച്ചർ
X

വാട്സ്ആപ്പിലൂടെ ഷെയർ ചെയ്യുന്ന വീഡിയോകൾക്ക് ക്ലാരിറ്റി കുറയുന്നുവെന്ന പരാതി ഇനിവേണ്ട. ഇനിമുതൽ വാട്സ്ആപ്പിൽ വിഡിയോകൾ ക്വാളിറ്റി കുറയാതെ തന്നെ സെന്റ് ചെയ്യാൻ കഴിയും. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വാട്സ്ആപ്പ്, ചിത്രങ്ങൾ എച്ച്.ഡി ഫോർമാറ്റിൽ അയക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചത്. ഇപ്പോഴിതാ വിഡിയോകളും അത്തരത്തിൽ അയക്കാൻ സംവിധാനം ഒരുങ്ങുകയാണ്.

നേരത്തെ, ഫോണിൽ പകർത്തിയതടക്കമുള്ള എച്ച്.ഡി വിഡിയോകൾ ആർക്കെങ്കിലും അയക്കുമ്പോൾ, അത് 480p അല്ലെങ്കിൽ എസ്.ഡി ക്വാളിറ്റിയിലേക്ക് വാട്സ്ആപ്പ് കംപ്രസ് ചെയ്യും. എന്നാൽ ഇനി 720p എന്ന ക്വാളിറ്റിയിലാകും വിഡിയോകൾ അയക്കാൻ സാധിക്കുക. ​വിഡിയോ തെരഞ്ഞെടുത്തതിന് ശേഷം മുകളിലായി കാണുന്ന എച്ച്.ഡി ബട്ടൺ സെലക്ട് ചെയ്താൽ ക്വാളിറ്റി ചോരാതെ വിഡിയോ ആവശ്യക്കാർക്ക് അയക്കാം.

എച്ച്.ഡിയിൽ അയക്കുന്ന വിഡിയോക്ക് എച്ച്.ഡി ബാഡ്ജും വാട്സ്ആപ്പ് നൽകും. ഈ ഫീച്ചർ ലഭിക്കാനായി വാട്സ്ആപ്പ് ഉടൻ അപ്ഡേറ്റ് ചെയ്താൽ മതിയാകും.

TAGS :
Next Story