Quantcast

മിറ മുറാട്ടി; ഓപ്പൺ എഐയുടെ ഇടക്കാല സിഇഒയെപ്പറ്റി അറിയേണ്ടതെല്ലാം...

ടെസ്‌ലയിൽ സീനിയർ പ്രൊഡക്ട് മാനേജരായിരുന്ന മിറയ്ക്ക് മോഡൽ എക്‌സിന്റെ നിർമാണത്തിൽ സുപ്രധാന പങ്ക് വഹിക്കാനായി

MediaOne Logo

Web Desk

  • Updated:

    2023-11-18 15:30:30.0

Published:

18 Nov 2023 2:48 PM GMT

മിറ മുറാട്ടി; ഓപ്പൺ എഐയുടെ ഇടക്കാല സിഇഒയെപ്പറ്റി അറിയേണ്ടതെല്ലാം...
X

ചാറ്റ് ജിപിടി എന്ന വാക്ക് സാധാരണക്കാർക്ക് സുപരിചിതമായിട്ട് അത്ര നാളുകളായില്ല. എഐ സാങ്കേതികവിദ്യയുടെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രൊഡക്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയതിന് പിന്നിൽ മിറ മുറാട്ടി എന്ന ചീഫ് എഞ്ചിനീയറാണെന്നത് എടുത്ത് പറയേണ്ട ഒരു കാര്യവും.

ഈ പേര് ഇപ്പോൾ തലക്കെട്ടുകളിൽ നിറയുന്നത് ഓപ്പൺ എഐയുടെ ഇടക്കാല സിഇഒ എന്ന നിലയിലാണ്. കഴിവിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി സാം ആൾട്ട്മാനെ നാടകീയമായി പുറത്താക്കിയതിന് പിന്നാലെ മിറയെ സിഇഒ ആയി കമ്പനി നിയമിക്കുകയായിരുന്നു.

ചാറ്റ് ജിപിടിയെ കൂടാതെ, ടെക്‌സ്റ്റുകളിൽ നിന്നും ഇമേജുകൾ വികസിപ്പിക്കുന്ന ഡാൾ-ഇയുടെ ചുമതലയും മിറയ്ക്കുണ്ട്. ഓപ്പൺ ഐയുടെ വിപ്ലവകരമായ ഈ രണ്ട് ഉത്പന്നങ്ങളുടെയും ബുദ്ധി കേന്ദ്രം എന്നാണ് ഇന്ത്യൻ വേരുകളുള്ള മിറ വിശേഷിപ്പിക്കപ്പെടുന്നത്.

അൽബേനിയയിൽ ജനിച്ച മിറ പഠിച്ചതും വളർന്നതുമെല്ലാം കാനഡയിലാണ്. ഡാർട്ട്മൗത്ത് കോളജിലെ പഠനകാലത്ത് സ്വന്തമായി ഹൈബ്രിഡ് കാർ നിർമിച്ച് വികസിപ്പിച്ച് മെക്കാനിക്കൽ എഞ്ചിനീയറിംഗ് തനിക്കുള്ള അഭിരുചി മിറ വെളിപ്പെടുത്തി.

എയ്‌റോസ്‌പേസ്, എയ്‌റോമോട്ടീവ്, വിർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ മേഖലകളിലെല്ലാം മിറ തന്റെ പ്രകടനമികവ് പുറത്തെടുത്തു.

ടെസ്‌ലയിൽ സീനിയർ പ്രൊഡക്ട് മാനേജരായിരുന്ന മിറയ്ക്ക് മോഡൽ എക്‌സിന്റെ നിർമാണത്തിൽ സുപ്രധാന പങ്ക് വഹിക്കാനായി.

ലീപ് മോഷൻ എന്ന വിർച്വൽ റിയാലിറ്റി കമ്പനിയിൽ പ്രവർത്തിക്കവേയാണ് യഥാർഥ ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളിൽ മിറ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്.

തുടർന്ന് 2018ൽ ഓപ്പൺ എഐയിൽ സൂപ്പർകമ്പ്യൂട്ടിങ് വിഭാഗത്തിൽ നിയമിതയായ മിറക്ക് 2022ൽ ചാറ്റ് ജിപിടിയുടെ വിതരണച്ചുമതല ലഭിച്ചു. ഇന്ന് ഓപ്പൺ എഐയുടെ ഇടക്കാല സിഇഒ എന്ന ചുമതലയും...

TAGS :
Next Story