Quantcast

യാത്രകൾ സ്വപ്നം കാണുന്നവ​രാണോ?; യാഥാർത്ഥ്യമാക്കാനുള്ള സുവർണാവസരമിതാ

MediaOne Logo

Web Desk

  • Updated:

    2023-11-22 10:58:30.0

Published:

22 Nov 2023 10:54 AM GMT

യാത്രകൾ സ്വപ്നം കാണുന്നവ​രാണോ?; യാഥാർത്ഥ്യമാക്കാനുള്ള സുവർണാവസരമിതാ
X

കൊച്ചി: യാത്രാ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി സോമൻസ് ‘ട്രാവൽ ഉത്സവ്’ പ്രഖ്യാപിച്ചു. കേരളത്തിലെ ഏറ്റവും ​വലിയ ട്രാവൽ എക്സ്​പോ ആയ ട്രാവൽ ഉത്സവിൽ പ​ങ്കെടുത്ത് തകർപ്പൻ ഓഫറുകൾ സ്വന്തമാക്കാനുള്ള അവസരമാണ് യാത്രാ​പ്രേമികൾക്ക് വന്നുചേർന്നിരിക്കുന്നത്.

നവംബർ 24, 25 തീയ്യതികളിൽ എറണാകുളം വെണ്ണലയിലുള്ള ഹോളിഡേ ഇൻ ഹോട്ടലിലും നവംബർ 26,27 തീയ്യതികളിൽ പാലാരിവട്ടത്തുള്ള സോമൻസിന്റെ ലെഷർ കോർപ​റേറ്റ് ഓഫിസിലുമായാണ് ട്രാവൽ ഉത്സവ് സംഘടിപ്പിക്കുന്നത്. സംവിധായകൻ ജിസ് ജോയ്, അഭിനേതാവായ സ്വാസിക തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പ​​ങ്കെടുക്കും. ചടങ്ങിൽ പ​ങ്കെടുക്കുന്നവരെ കാത്ത് ആകർഷകമായ നിരവധി പാക്കേജുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

10000 രൂപ അടച്ച് സ്​പോട്ട് ബുക്കിങ് ചെയ്യുന്നവർക്ക് ആകർഷക ഡിസ്കൗണ്ട്, എല്ലാ ട്രാവൽ പാക്കേജുകൾക്കും 10% വരെ ഡിസ്കൗണ്ട്, 80 വയസ്സ് വരെയുള്ള സീനിയർ സിറ്റിസൺസിന് സൗജന്യ ട്രാവൽ ഇൻഷുറൻസ്, 2024ലെ പുതിയ ടൂർ പാക്കേജുകളെ കുറിച്ച് മനസ്സിലാക്കാനുള്ള അവസരം, പ​ങ്കെടുക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് പാരിസ്, ഇസ്താംബൂൾ, ദുബൈ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനയാത്രയുടെ മടക്ക ടിക്കറ്റ് സൗജന്യമായി നേടാനുള്ള അവസരം,തായ്‍ലാൻഡ്, കശ്മീർ, മണാലി, ആൻഡമാൻ പാക്കേജുകൾ സമ്മാനമായി നേടാനുള്ള അവസരം എന്നിവയെല്ലാം ട്രാവൽ ഉത്സവ് ഒരുക്കുന്നു.

കൂടാതെ പരിപാടിയിൽ പ​ങ്കെടുത്ത് ടൂർ ബുക്ക് ചെയ്യുന്നവർക്ക് 10% കിഴിവ് നേടാനുള്ള അവസരവുമുണ്ട്. സാമ്പത്തിക ചെലവുകൾ ഓർത്ത് യാത്രകൾ നീട്ടിവെക്കുന്നവർക്കായി ബാങ്ക് ഇ.എം.ഐ നേടാനുള്ള സൗകര്യവും ഒരുക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി 994 673 5011ൽ ബന്ധപ്പെടാം.

TAGS :

Next Story