Quantcast

യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയിട്ടും ഗസ്സയിൽ ആക്രമണം തുടർന്ന്​ ഇസ്രായേൽ

പ്രമേയം അടിയന്തരമായി നടപ്പാക്കാൻ ഇസ്രായേൽ തയാറാകണമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്​ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    27 March 2024 1:29 AM GMT

Israel,UN
X

ഗസ: യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയിട്ടും ഗസ്സയിൽ ആക്രമണവും കുരുതിയും തുടർന്ന്​ ഇസ്രായേൽ. 81 പേർ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 32,414 ആയി.റമദാനിൽ അടിയന്തര വെടിനിർത്തലിന്​ യു.എൻ രക്ഷാ സമിതി പാസാക്കിയ പ്രമേയം നടപ്പാക്കാൻ തയാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ. യുദ്ധം റഫയിലേക്ക്​ കൂടി വ്യാപിപ്പിക്കണമെന്ന പ്രകോപന പ്രസ്​താവനയുമായി മന്ത്രി ബെൻ ഗവിറും മറ്റും രംഗത്തുവന്നു.

റഫ ഉൾപ്പെടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും വ്യാപക ആ​ക്രമണം നടന്നു. ​ ഒരാഴ്ചയായി ഇസ്രായേൽ ക്രൂരത തുടരുന്ന ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ആളുകളെവെടിവെച്ചു വീഴത്തിയ ഇസ്രായേൽ സേന, മൃതദേഹങ്ങൾക്ക് മുകളിലൂടെ യുദ്ധ ടാങ്കുകളും കവചിത ബുൾഡോസറുകളും കയറ്റിയിറക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

യു.എന്നിൽ പ്രമേയം പാസായതോടെ ലോകത്തിനു മുന്നിൽ ഒറ്റപ്പെട്ട ഇസ്രായേൽ, കൂടുതൽ ഹമാസ്​ നേതാക്കളെ വകവരുത്തിയെന്ന അവകാശവാദവുമായി രംഗത്തു വന്നു. ഒക്​ടോബർ ഏഴി​െൻറ ആക്രമണത്തി​െൻറ ശിൽപികളിൽ ഒരാളും അൽഖസ്സാം ബ്രിഗേഡി​െൻറ പ്രധാന കമാണ്ടറുമായ മർവാൻ ഇസ്സയെ ഈ മാസം പത്തിന്​ നടന്ന ആക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ്​ സൈനിക വക്​താവ്​ അറിയിച്ചത്​.

ഗാസി അബൂ തമായും കൊല്ലപ്പെട്ടതായി സേന പറഞ്ഞു. എന്നാൽ ഹമാസ്​ ഇത്​ സ്​ഥിരീകരിച്ചിട്ടില്ല. യു.എൻ പ്രമേയം അടിയന്തരമായി നടപ്പാക്കാൻ ഇസ്രായേൽ തയാറാകണമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്​ പറഞ്ഞു. വംശഹത്യ തെളിയിക്കപ്പെട്ടിരിക്കെ, ഇസ്രായേലിനെതിരെ കർശന നടപടി സ്വീകരിക്കാൻ അന്താരാഷ്​ട്ര ക്രിമിനൽ കോടതി മടിക്കരുതെന്ന്​ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു.

ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറി​നെ റഫ ആക്രമണത്തിൽ നിന്ന്​ പിന്തിരിപ്പിക്കാൻ ബദൽ നിർദേശങ്ങളുമായി അമേരിക്ക. റഫക്കു നേരെയുള്ള ആക്രമണം ഇസ്രായേൽ സുരക്ഷ കൂടുതൽ അപകടത്തിലാക്കുമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ വക്​താവ്​ പറഞ്ഞു​​ . ബന്ദികളെ വിട്ടയക്കാൻ ഹമാസുമായി കരാർ വൈകരുതെന്നാവശ്യപ്പെട്ട്​ തെൽ അവീവിൽ ആയിരങ്ങൾ ഇന്നലെയും പ്രക്ഷോഭം തുടർന്നു. ഗസ്സയിൽ ഇസ്രായേൽ സേനക്കെതിരെ ശക്​തമായ പ്രതിരോധം തുടര​ുന്നതായി ഹമാസ്​. യു.എൻ പ്രമേയം പാസായത്​ സയണിസ്​റ്റ്​ രാഷ്​ട്രത്തിനേറ്റ കനത്ത തിരിച്ചടിയെന്ന്​ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ.
തെഹ്​റാനിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്​ചക്കു ശേഷമാണ്​ ഹനിയ്യയുടെ പ്രതികരണം. ഇസ്രായേൽ കപ്പലുകൾക്കു നേരെ വീണ്ടും ആക്രമണം നടത്തിയെന്നഅവകാശവാദവുമായി ഹൂതികൾ രംഗത്തെത്തി.

TAGS :

Next Story