Quantcast

മരുന്നും ഭക്ഷണവും ഇല്ല; ഇസ്രായേലി ബന്ദി മരിച്ചുവെന്ന് ഹമാസ്

ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണങ്ങളെ അതിജീവിച്ചെങ്കിലും ഭക്ഷണത്തിൻ്റെയും മരുന്നുകളുടെയും ക്ഷാമമാണ് ബന്ദിയുടെ ജീവൻ കവർന്നതെന്ന് ഹമാസ്

MediaOne Logo

Web Desk

  • Updated:

    2024-03-24 15:23:24.0

Published:

24 March 2024 1:38 PM GMT

മരുന്നും ഭക്ഷണവും ഇല്ല; ഇസ്രായേലി ബന്ദി മരിച്ചുവെന്ന് ഹമാസ്
X

ഗസ: മരുന്നിൻ്റെയും ഭക്ഷണത്തിൻ്റെയും അഭാവ കാരണം ഇസ്രായേലി ബന്ദി മരിച്ചുവെന്ന് ഹമാസ്. 34 വയസുകാരനായ യെജിവ് ബുഖത്താഫാണ് മരിച്ചതെന്ന് ഹമാസിൻ്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ടെലഗ്രാം ചാനൽ വഴി പുറത്തുവിട്ട വാർത്താകു​റിപ്പിൽ വ്യക്തമാക്കി.ഇസ്രായേൽ തടവുകാരൻ്റെ പേര് വ്യക്തമാക്കുന്ന ഒരു ഹ്രസ്വ വീഡിയോയും അൽ ഖസ്സാം പുറത്തുവിട്ടു.

യെജിവ് ബുഖത്താഫ് (34), ഭാര്യ റിമോൺ (36) എന്നിവരെയടക്കമുള്ള ഇസ്രായേലികളെയാണ് ഒക്ടോബർ 7-ന് ഹമാസ് ബന്ദികളാക്കിയത്. നവംബർ 28-ന് നടന്ന തടവുകാർ തമ്മിലുള്ള കൈമാറ്റത്തിൽ റിമോണിനെ മോചിപ്പിച്ചിരുന്നു.

ഇസ്രായേൽ നടത്തുന്ന അക്രമണത്തിലും ഉപരോധത്തിലും ഫലസ്തീൻ ജനത അനുഭവിക്കുന്ന അതേ അവസ്ഥ ബന്ദികളായ ഇസ്രായേലികളും അനുഭവിക്കുന്നുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഹമാസ് വ്യക്തമാക്കി.പട്ടിണി​ക്കൊപ്പം ഭക്ഷണത്തിൻ്റെയും മരുന്നുകളുടെയും ദൗർലഭ്യം,പകർച്ച വ്യാധികളടക്കമുള്ള അസുഖങ്ങൾ പലരുടെയും ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്.

ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണങ്ങളെ അദ്ദേഹം അതിജീവിച്ചെങ്കിലും ഭക്ഷണത്തിൻ്റെയും മരുന്നുകളുടെയും ക്ഷാമം അതിജീവിക്കാൻ യെജിവ് ബുഖത്താഫിനായില്ലെന്നും ഹമാസ് വ്യക്മാക്കി.ഇസ്രായേൽ അധികൃതർ അൽ ഖസ്സാം പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.

TAGS :

Next Story