Quantcast

വേൾഡ്​ സെൻട്രൽ കിച്ചണിന്റെ സന്നദ്ധ സംഘടന പ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രാ​യേൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ഗസ്സയിൽ സന്നദ്ധപ്രവർത്തനം നിർത്തിയെന്ന് വേൾഡ്​ സെൻട്രൽ കിച്ചൺ

MediaOne Logo

Web Desk

  • Published:

    3 April 2024 1:15 AM GMT

വേൾഡ്​ സെൻട്രൽ കിച്ചണിന്റെ സന്നദ്ധ സംഘടന പ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രാ​യേൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധം
X

ദുബൈ: ഗസ്സയിൽ സഹായവിതരണത്തിനെത്തിയ സന്നദ്ധ സംഘടനയുടെ ഏഴു പേരെ കൊലപ്പെടുത്തിയ ഇസ്രാ​യേൽ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം. പട്ടിണി കൊണ്ടു വലയുന്ന ഫലസ്തീനിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധ സംഘടനയായ 'വേൾഡ് സെൻട്രൽ കിച്ചണി'ന്റെ ഏഴു പ്രവർത്തകരെയാണ് ഇസ്രായേൽ ബോംബിട്ടുകൊന്നത്. ഇതിൽ മൂന്ന്​ ​പേർ ബ്രിട്ടീഷ്​ പൗരൻമാരാണ്​. അമേരിക്ക, ആസ്​​ത്രേലിയ, പോളണ്ട്​ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​ മറ്റുള്ളവർ. വാഹന ഡ്രൈവറായ ഫലസ്​തീനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അതെ സമയം ഗസ്സയിൽ സന്നദ്ധപ്രവർത്തനം നിർത്തി വേൾഡ്​ സെൻട്രൽ കിച്ചൺ.

സെൻട്രൽ ഗസ്സയിലെ ദേൽ അൽ ബലാഹിലാണ് ​ഇസ്രായേൽ ക്രൂരത. വെയർഹൗസിൽനിന്ന് ഭക്ഷണവുമായി ഗസ്സയിലേക്ക് നീങ്ങിയ വാഹനത്തിനു മുകളിലാണ് ഇസ്രായേൽ ബോംബ് വർഷിച്ചത്. ഡബ്ല്യു.സി.കെ എംബ്ലം പതിച്ച രണ്ടു കാറുകളിലായി നീങ്ങിയ സംഘത്തിനുനേരെയായിരുന്നു ബോംബുവർഷം.

വാർത്ത ഞെട്ടിക്കുന്നതാണെന്നും നിഷ്​പക്ഷ അന്വേഷണം ആവശ്യമെന്നും അമേരി​ക്കക്കൊപ്പം ബ്രിട്ടനും ആവശ്യപ്പെട്ടു. ദു:ഖകരമായ സംഭവമാണുണ്ടായതെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. ഇതേക്കുറിച്ച്​ അന്വേഷണം നടത്തുമെന്ന്​ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​. യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്​ സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ചു.

ചൈനയും റഷ്യയും ആക്രമണത്തെ അപലപിച്ചു. ആക്രമണത്തെ തുടർന്ന്​ മേഖലയിലെ പ്രവർത്തനം നിർത്തുന്നതായി വേൾഡ്​ സെൻട്രൽ കിച്ചൺ അധികൃതർ പ്രഖ്യാപിച്ചു.ഗസ്സയിൽ ഇതിനകം 196 സന്നദ്ധ ​പവർത്തകരെയാണ്​ ഇസ്രായേൽ കൊന്നൊടുക്കിയത്​. ആക്രമണ സാഹചര്യം കണക്കിലെടുത്ത്​ സൈപ്രസിൽ നിന്ന്​ ഗ​സ്സ​യി​ലെ​ത്തി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഇ​റ​ക്കാ​നാ​കാ​തെ ക​പ്പ​ൽ തി​രി​ച്ചുപോയി. അ​വ​ശേ​ഷി​ച്ച 240 ട​ൺ സ​ഹാ​യ​വു​മാ​യി ക​പ്പ​ൽ തി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ഇസ്രായേൽ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ ആക്രമണത്തെ കുറിച്ച്​ തങ്ങൾക്ക്​ മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്ന്​ പെൻറഗൺ പ്രതികരിച്ചു. യുദ്ധവ്യാപനത്തിന്​ ആക്കം കൂട്ടുന്നതാണ്​ ഇത്തരം നീക്കങ്ങളെന്ന്​ യു.എൻ സെക്രട്ടറി ജനറൽ പ്രതികരിച്ചു. തെൽ അവീവിലും ജറൂസലമിലും നെതന്യാഹുവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി ആയിരങ്ങൾ ഇന്നലെയും പ്രതിഷേധിച്ചു

TAGS :

Next Story