Quantcast

രണ്ടാംഘട്ടത്തിൽ വിധിയെഴുതിയത് 88 മണ്ഡലങ്ങൾ; ആകെ പോളിങ് 60%

ഏറ്റവും ഉയർന്ന പോളിങ് ത്രിപുരയിലാണെങ്കില്‍ കുറവ് ഉത്തർപ്രദേശിലാണു രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    27 April 2024 1:11 AM GMT

88 constituencies of the country cast their votes in the second phase of the Lok Sabha elections. A total of 60% votes were registered, Lok Sabha 2024, Elections 2024
X

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വിധിയെഴുതിയത് രാജ്യത്തെ 88 മണ്ഡലങ്ങൾ. 60% വോട്ടാണ് ആകെ രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിങ് ത്രിപുരയിലാണ്. കുറഞ്ഞ പോളിങ് ഉത്തർപ്രദേശിലും രേഖപ്പെടുത്തി.

രാജ്യം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങളാണ് ഇന്നലെത്തോടെ പൂർത്തിയായിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അസം, ഛത്തീസ്ഗഡ്, മണിപ്പൂർ, ത്രിപുര, ബംഗാൾ സംസ്ഥാനങ്ങളിൽ മികച്ച പോളിങ്ങാണു രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലും ബിഹാറിലും ഉത്തർപ്രദേശിലുമാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്.

രണ്ടാംഘട്ടത്തോടെ രാജസ്ഥാൻ, കേരളം, മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. ഒന്നാംഘട്ടത്തിലെ കുറവ് പോളിങ് മറികടക്കാനുള്ള ശ്രമത്തിലായിരുന്നു പാർട്ടികളും മുന്നണികളും. ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ വിധിയെഴുതിയ ആദ്യ ഘട്ടത്തിലെ പോളിങ് ശതമാനത്തിലെ കുറവിൽ ബി.ജെ.പി ആശങ്കയിലാണ്. തുടർന്ന് ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന ശൈലിയാണ് പ്രചാരണരംഗത്ത് ബി.ജെ.പി പയറ്റിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും യു.പിയിലും കോൺഗ്രസിന് മുസ്‍ലിം പ്രീണനമെന്ന ആരോപണത്തിൽ ഊന്നിയായിരുന്നു പ്രചാരണം.

നരേന്ദ്ര മോദിയും പിന്നാലെ മറ്റ് നേതാക്കളും ആരോപണം ആവർത്തിക്കാൻ ശ്രദ്ധിച്ചു. വോട്ടിങ് ശതമാനത്തിൽ പ്രതീക്ഷിച്ച വർധനയുണ്ടായിട്ടില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഒന്നാംഘട്ടത്തിൽ 102 സീറ്റുകളിൽ 65% ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്.

Summary: 88 constituencies of the country cast their votes in the second phase of the Lok Sabha elections. A total of 60% votes were registered

TAGS :

Next Story