Quantcast

സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ചത്

MediaOne Logo

Web Desk

  • Published:

    14 April 2024 5:43 AM GMT

Bollywood superstar Salman Khan in favor of censorship on OTT
X

Salman Khan

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുബൈ ബാന്ദ്രയിലെ വസതിക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടുപേരാണ് വെടിവെച്ചശേഷം കടന്നുകളഞ്ഞത്.

ഖാന്റെ വസതിയുടെ ഒന്നാം നിലയിലല്‍ വെടിയുണ്ട പതിച്ചു. വിദേശ പിസ്റ്റളാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

1998ൽ കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് സൽമാൻ ഖാനെ വധിക്കാൻ ജയിലിലുള്ള ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‍ണോയ് ലക്ഷ്യമിട്ടതായി എൻ.ഐ.എ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ അനുയായി സംപത്ത് നെഹ്റ സൽമാൻ ഖാന്റെ വസതിയുടെ പരിസരത്ത് നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. നെഹ്റയെ പിന്നീട് ഹരിയാന പൊലീസിന്റെ സ്​പെഷൽ ടാസ്ക് ഫോഴ്സ് പിടികൂടി.

കഴിഞ്ഞവർഷം ഏപ്രിൽ 11ന് ഫോണിൽ ഭീഷണി സന്ദേശം വന്നതിനെ തുടർന്ന് സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story