Quantcast

പശുക്കിടാവിനെയിടിച്ച് വന്ദേ ഭാരത് ട്രെയിന് തകരാർ

1989ലെ റെയിൽവേ ആക്ടിന്റെ സെക്ഷൻ 154 പ്രകാരം കന്നുകാലികളുടെ ഉടമകൾ ശിക്ഷക്ക് അർഹരാണ്

MediaOne Logo

Web Desk

  • Updated:

    2022-11-17 16:41:42.0

Published:

17 Nov 2022 4:37 PM GMT

പശുക്കിടാവിനെയിടിച്ച് വന്ദേ ഭാരത് ട്രെയിന് തകരാർ
X

ചെന്നൈ: മൈസൂരു-ബെംഗളൂരു-ചെന്നൈ വന്ദേ ഭാരത് ട്രെയിന് ആരക്കോണത്തിന് സമീപം പശുക്കിടാവിനെ ഇടിച്ചതിനെ തുടർന്ന് തകരാറുണ്ടായി. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ പശുക്കുട്ടി ചത്തു. അപകടം നടക്കുമ്പോൾ ട്രെയിൻ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലായിരുന്നു. ചെന്നൈയിലേക്കുള്ള യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് ട്രെയിൻ രണ്ട് മിനിറ്റോളം നിർത്തി പരിശോധന നടത്തി.

'പശുക്കിടാവിന്റെ ഉടമയെ കണ്ടെത്താനും കേസെടുക്കാനും കനത്ത പിഴ ചുമത്താനും ആലോചിക്കുന്നു. കന്നുകാലികളെ ട്രാക്കിലേക്ക് കയറ്റുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും പദ്ധതിയിടുകയാണ്' ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ എ ഏലുമലൈ പറഞ്ഞു.കന്നുകാലികളെ ഇടിച്ച് നിരവധി വന്ദേ ഭാരത് ട്രെയിനുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

1989ലെ റെയിൽവേ ആക്ടിന്റെ സെക്ഷൻ 154 പ്രകാരം കന്നുകാലികളുടെ ഉടമകൾ ശിക്ഷക്ക് അർഹരാണ്. റെയിൽവേയിൽ യാത്ര ചെയ്യുന്ന വ്യക്തികളെ അപകടപ്പെടുത്തുന്നത് ഒരു വർഷത്തെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കാൻ ഇടയാക്കുന്നതുമാണ്.

അഹമ്മദാബാദിൽ പോത്തുകളുമായി കൂട്ടിയിടിച്ച് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ മുൻഭാഗം തകർന്ന സംഭവത്തിൽ പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്തിരുന്നു. റെയിൽവേ ട്രാക്കിലുണ്ടായിരുന്ന പോത്തുകൾ ഇടിച്ചാണ് മുംബൈ - ഗാന്ധിനഗർ വന്ദേമാരത് ട്രെയിനിന്റെ മുൻഭാഗം തകർന്നിരുന്നത്. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് (ആർ.പി.എഫ്) കേസെടുത്തത്.



Mysore-Bengaluru-Chennai Vande Bharat train breaks down after hitting calf near Arakonam

TAGS :

Next Story