Quantcast

കേരളത്തിലെ സാമ്പത്തികഞെരുക്കത്തിന് കാരണം കമ്മ്യൂണിസ്റ്റ് സർക്കാർ; നിർമല സീതാരാമൻ

ഒരു എംപിയെ ബിജെപിക്ക് നൽകിയാൽ മോദി സർക്കാരിന് കേരളത്തിൽ നേരിട്ട് ഇടപെടാം

MediaOne Logo

Web Desk

  • Published:

    28 March 2024 4:37 PM GMT

കേരളത്തിലെ സാമ്പത്തികഞെരുക്കത്തിന് കാരണം കമ്മ്യൂണിസ്റ്റ് സർക്കാർ; നിർമല സീതാരാമൻ
X

തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് കാരണം സംസ്ഥാനസർക്കാരെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആർബിഐയുടെ കണക്ക് പ്രകാരം രാജ്യത്ത് സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം, ഇതിന് കാരണം സംസ്ഥാനസർക്കാരാണെന്ന് ധനമന്ത്രി ആരോപണമുന്നയിച്ചു.

ബജറ്റിന് പുറത്താണ് സംസ്ഥാനം കടമെടുക്കുന്നത്. ആറ് വർഷമായി കടമെടുപ്പ് പരിധി കടന്നാണ് കേരളം കടമെടുത്തിരിക്കുന്നത്. 42, 280 കോടിയോളം രൂപ ഇത്തരത്തിൽ കേരളം കടംമെടുത്തു. ബജറ്റിന് പുറത്ത് ഇത്രയും പണം കടം എടുത്താൽ ആര് തിരിച്ച് നൽകുമെന്നും, സംസ്ഥാന സർക്കാരിന് വരുമാനം ഇല്ലെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

യുപിഎ ഭരണകാലത്ത് കേരളത്തിൽ നിന്ന് എട്ടു കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ ആകെ നാല്പതിനായിരം കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിച്ചത്.മോദി ഭരണത്തിന് കീഴിൽ കേരളത്തിന് ഒന്നര ലക്ഷം കോടിയോളം രൂപ ലഭിച്ചു, കേരളത്തിന് അർഹമായ തുക കാലതാമസം വരുത്താതെ കേന്ദ്രം നൽകുന്നണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വയലാഭം മാത്രമാണ് കേരളത്തിലുള്ളവരുടെ ലക്ഷ്യം, തൊഴിലില്ലായ്മ നിരക്ക് ദേശിയ ശരാശരിയെക്കാൾ കൂടുതലാണ് സംസ്ഥാനത്തിൽ. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ അഴിമതി എന്നിങ്ങനെ കേരളത്തിൽ അഴിമതിയുടെ പരമ്പരയാണ്. ഇതിനെല്ലാം പിന്നിൽ കമ്മ്യൂണിസ്റ്റ് സർക്കാരാണ്.നരേന്ദ്ര മോദി കേരളത്തിന് പ്രത്യേക പ്രാധാന്യം കൊടുക്കുന്നുണ്ട്, അതിനു പ്രതിപക്ഷ എം പിമാരുടെ ശബ്ദം ആവശ്യമില്ല. ഒരു എം പിയെ ഇവിടെ നിന്നും കൊടുത്താൽ, മോദി സർക്കാരിന് നേരിട്ട് കേരളത്തിൽ ഇടപെടാൻ കഴിയുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

TAGS :

Next Story