Quantcast

'ന്യൂനപക്ഷത്തെ സംഘപരിവാർ കാണുന്നത് ഇങ്ങനെ'; മണിപ്പൂരിലെ അവധി നിഷേധത്തിൽ വി ഡി സതീശൻ

പ്രതിഷേധവുമായി കോൺ​ഗ്രസ് നേതാക്കൾ

MediaOne Logo
V D Satheeshan
X

മണിപ്പൂരിൽ ഈസ്റ്റർ അവധി നിഷേധിച്ചത് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ന്യൂനപക്ഷത്തെ സംഘപരിവാർ കാണുന്നത് എങ്ങനെയെന്നതിന്റെ ഉദാഹരണമാണിതെന്നും സതീശൻ പറഞ്ഞു.

ഈസ്റ്റർ ദിനത്തിൽ മണിപ്പൂരിലെ സർക്കാർ സ്ഥാപനങ്ങൾ അവധി നിഷേധിച്ച് ഗവർണറുടെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. മാർച്ച് 30 നും ഈസ്റ്റർ ദിനമായ 31 ഞായറാഴ്ചയും സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്നാണ് മണിപ്പൂർ ഗവർണർ അനുസൂയ യു.കെ പുറത്തിറക്കിയ ഉത്തരവിലുള്ളത്. ഉത്തരവിനെതിരെ കുക്കി സംഘടനകൾ രംഗത്തെത്തി.

അവധി നിഷേധിച്ചതിൽ പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തെത്തി. ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആവശ്യപ്പെട്ടു. ദീപാവലി ദിനത്തിൽ ഹിന്ദുക്കളോട് ജോലി ചെയ്യാൻ നിർദേശിക്കു‍ന്ന പോലെയുള്ള ഉത്തരവെന്ന് യു.സി.എഫ് കോ ഓർഡിനേറ്റർ എ.സി മൈക്കിൾ പറഞ്ഞു.

മണിപ്പൂരിൽ അവധി നിഷേധിക്കുന്നത് അന്യായമാണെന്ന് ശശി തരൂർ പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. രണ്ട് പ്രധാന ദിവസങ്ങൾ പ്രവർത്തി ദിനങ്ങളാക്കുന്നത് അപമാനമാണ്. ഈ തീരുമാനം മാറ്റണമെന്ന് സർക്കാരിനോട് തരൂർ ആവശ്യപ്പെട്ടു.

TAGS :

Next Story