Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ടത്തിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളാണ് വെള്ളിയാഴ്ച വിധി എഴുതുന്നത്

MediaOne Logo

Web Desk

  • Published:

    24 April 2024 1:03 AM GMT

election campaign
X

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളാണ് വെള്ളിയാഴ്ച വിധി എഴുതുന്നത്. രാഹുൽ ഗാന്ധി, ഓംബിർല, ഭൂപേഷ് ബാഗൽ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മത്സരരംഗത്തുണ്ട്.

ഒരുമാസം നീണ്ടു നിന്ന പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് കൊടിയിറക്കം. രണ്ടാം ഘട്ട വോട്ടെടുപ്പിന് തയ്യാറെടുക്കുന്ന 88 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടികലാശം. നാളെ നിശബ്ദ പ്രചാരണമാണ്. കേരളം, കർണാടക,മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്,, മധ്യപ്രദേശ് അടക്കം 13 സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്ന എൺപത്തിയെട്ട് മണ്ഡലങ്ങളിൽ 2019ൽ എൻഡിഎ നേടിയത് 62 സീറ്റുകളാണ്. ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ ൨൫ സീറ്റിലും വിജയിച്ചു. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കൾ രണ്ടാംഘട്ടത്തിൽ ജനവിധി തേടും.രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ലോക്സഭാ സ്പീക്കർ ഓം ബിർലയാണ് മത്സരിക്കുന്നത്.

ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ രാജ്നന്ദ് ഗാവിൽ നിന്നാണ് ജനവിധി തേടുന്നത്.ഉത്തർപ്രദേശിലെ മഥുരയിൽ നിന്നാണ് ഹേമമാലിനി മത്സരിക്കുന്നത്. ബിഹാറിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസും ആർജെഡിയും സഖ്യത്തിലാണ് മത്സരിക്കുന്നത്. കോൺഗ്രസിലേക്ക് ചേർന്ന പപ്പു യാദവ് ആർജെഡിയുടെ ബീമ ഭാരതിയെ നേരിടും. കർണാടകയിൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ഡി.കെ സുരേഷ്, തേജസ്വി സൂര്യ ഉൾപ്പെടെയുള്ളവർ മത്സരം രംഗത്തുണ്ട്. മഹാരാഷ്ട്രയിലും ജമ്മുകാശ്മീരിലും സീറ്റ് വിഭജന ചർച്ചകൾ രമ്യമായി പരിഹരിച്ചത് ഇന്‍ഡ്യ മുന്നണിക്ക് ആശ്വാസം പകരുന്നുണ്ട്.

രാജസ്ഥാനിലെയും കേരളത്തിലെയും വോട്ടിംഗ് രണ്ടാംഘട്ടത്തോടെ പൂർണമാകും. ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ കേരളത്തിലാണ്. ഒന്നാം ഘട്ടത്തിൽ അക്രമ സംഭവങ്ങൾ ഉണ്ടായ മണിപ്പൂരിൽ രണ്ടാംഘട്ടത്തിലും വോട്ടെടുപ്പ് നടക്കും.

TAGS :

Next Story