Quantcast

ഛത്തീസ്‍ഗഡില്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവു അടക്കം 21 പേര്‍ കൊല്ലപ്പെട്ടു

അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിട്ടുള്ള മാവോയിസ്റ്റാണ് കൊല്ലപ്പെട്ട ശങ്കര്‍ റാവു

MediaOne Logo

Web Desk

  • Published:

    17 April 2024 1:46 AM GMT

Chhattisgarh Encounter
X

റായ്‍പൂര്‍: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന വിമത നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഏറ്റുമുട്ടലുണ്ടായത്.എകെ-47, ഇന്‍സാസ് റൈഫിളുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും കണ്ടെടുത്തു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിട്ടുള്ള മാവോയിസ്റ്റാണ് കൊല്ലപ്പെട്ട ശങ്കര്‍ റാവു.

ബിനഗുണ്ട ഗ്രാമത്തിന് സമീപമുള്ള വനത്തിൽ നടന്ന വെടിവെപ്പിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.പരിക്കേറ്റ മൂന്ന് പേരിൽ രണ്ട് പേർ ബിഎസ്എഫിൽ നിന്നുള്ളവരാണ്. ഇവരുടെ നില തൃപ്തികരമാണെങ്കിലും ഡിആര്‍ജി അംഗമായ മൂന്നാമത്തെയാളുടെ നില അതീവ ഗുരുതരമാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡിആർജി-ബിഎസ്എഫ് സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങളെ ചെറുക്കുന്നതിനായി 2008ലാണ് ഡിആർജി രൂപീകരിക്കുന്നത്. അതിർത്തി സുരക്ഷാ സേനയെ കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രദേശത്ത് വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. ഒരു തോക്കും ചില സ്ഫോടക വസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ഛത്തീസ്‍ഗഡ് പൊലീസ് സേനയുടെ രണ്ട് യൂണിറ്റുകളായ ഡിആർജിയിലെയും ബസ്തർ ഫൈറ്റേഴ്സിലെയും ഉദ്യോഗസ്ഥർ അതിർത്തി രക്ഷാ സേനയുമായി ചേർന്നാണ് ആ ഓപ്പറേഷനിൽ പങ്കെടുത്തതെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

TAGS :

Next Story