Quantcast

മോദി രാജ്യത്തിന്‍റെ ചരിത്രം പഠിക്കണം; വിദ്വേഷ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ദലിതർക്കും ഒബിസിക്കാർക്കും നീതി ഉറപ്പാക്കുകയാണ് തന്‍റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2024-04-24 07:29:44.0

Published:

24 April 2024 7:22 AM GMT

Mallikarjun Kharge
X

മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മോദി രാജ്യത്തിന്‍റെ ചരിത്രം പഠിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെ പറഞ്ഞു. ദലിതർക്കും ഒബിസിക്കാർക്കും നീതി ഉറപ്പാക്കുകയാണ് തന്‍റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

മുസ്‍ലിംങ്ങൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറച്ചു നിൽക്കുമ്പോഴും വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ.കോൺഗ്രസിന് ലഭിക്കുന്ന വോട്ടർമാരുടെ പിന്തുണ കണ്ട് മോദി ഭയപ്പെടുന്നു.കോൺഗ്രസ് ഒന്നുമല്ലെങ്കിൽ എന്തിനാണ് മോദി നിരന്തരം വിമർശിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചു. വിപ്ലവകരമായ പ്രകടനപത്രികയാണ് കോൺഗ്രസിൻ്റേത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ്‌ പ്രകടന പത്രിക കണ്ട് പ്രധാനമന്ത്രി ഭയന്നിരിക്കുകയാണ് എന്ന്‌ രാഹുൽ ആരോപിച്ചു.

അതേസമയം വിദ്വേഷ പരാമർശത്തിൽ നരേന്ദ്ര മോദിക്കെതിരെ പരാതി നൽകി രണ്ടു ദിവസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. ഏകപക്ഷീയമായ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നതെന്ന വിമർശനവും ശക്തമാണ്.

TAGS :

Next Story