ഈ ബേക്കറിയില്‍ വന്നാല്‍ ചായയും കുടിക്കാം, ചായ കുടിച്ച കപ്പും കഴിക്കാം
ചായ കുടിക്കാൻ ചെറുകടികൾ കൂടി വേണം അതാണ് നമ്മുടെ ശീലം. എന്നാൽ രാധാകൃഷ്ണ ബേക്കറിയില്‍ ചായ കുടിക്കാനെത്തുന്നവർക്ക് ഇനി കടിയുടെ ആവശ്യമില്ല. ചായ കുടിച്ച് കഴിഞ്ഞാൽ കപ്പ് കടിച്ചു തിന്നാം.